Jayasree menon 9526736782 വാട്സ്ആപ്പ് only. videoyumaayi ulla samshayangal commentil thanne chodhikkuka. jathakam nokkanum personal avishyangalkkum matram whatsappil chodhikkuka. fees undayirikkunnathaanu.

jayasreemenon766@gmail.com
enne contact chaiyan mail ayakkavunnathu aanu.
mail nokki reply tharunnathu aayirikkum
WhatsappMessage 9526736782


Omkaram

ഇന്ന് ശനിയാഴ്ച feb 21-ാം തീയതി 🙏 ശനിയാഴ്ചകളിൽ ശിവപാർവതിമാരെ പ്രാർഥിക്കുന്നതും അയ്യപ്പ സ്വാമിയേ പ്രാർത്ഥിയ്ക്കുന്നതും വളരെ നല്ലതാണ്. 🙏

🙏ഓം നമഃശിവായ,
ഓം ഹ്രീം നമഃശിവായ  എന്നും എണ്ണം നോക്കാതെ ജപിച്ചോളു. വളരെ പെട്ടെന്ന് തന്നെ ഇതിന്റെ ഫലം ലഭിക്കുന്നതാണ്.🙏

🙏ശിവക്ഷേത്ര ദർശനം നടത്തുന്നതും ഭഗവാന് കൂവള മാല സമർപ്പിക്കുന്നതും പാർവ്വതി ദേവിക്ക് പിൻവിളക്ക് വഴിപാട് ചെയുന്നതും ഒക്കെ വളരെ ശ്രെയസ്‌കരവും ആഗ്രഹസാഫല്യ ത്തിനും ഉത്തമമാണ്. 🙏

🙏അമ്പലത്തിൽ പോകാൻ സാധിക്കാത്തവർക്ക് വിളക്ക് കൊളുത്തി വീട്ടിലിരുന്നു പ്രാർത്ഥിച്ചു ശിവ പ്രീതി നേടാവുന്നതാണ്. 🙏

ഞാനിന്നിവിടെ പറയുന്നത്
🙏മഹാദേവന്റെ അനുഗ്രഹം ആവോളം ലഭിക്കുന്ന  " വേദസാര ശിവ സ്തോത്രമാണ്" പ്രാർത്ഥനയ്ക്ക് ഇവിടെ കൊടുക്കുന്നത്. 👇

https://youtu.be/nXY9H9KyTV8
------------------------------------------------------
🙏ശനിയാഴ്ചകളിൽ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി നീരാഞ്ജനം വഴിപാട് കഴിച്ച് ഭഗവാനെ പ്രാർത്ഥിക്കുന്നത് സർവ്വവിധ ശനി ദോഷങ്ങളിൽ നിന്നും മുക്തി നേടുവാൻ സഹായിക്കുന്നതാണ്.🙏

🙏ശനിദേവന് അധിപത്യമുള്ള ദിവസമാണ് ശനിയാഴ്ച അതുകൊണ്ടുതന്നെ കറുത്ത വസ്ത്രം ധരിക്കുന്നതും  ശനി മന്ത്രങ്ങൾ ചൊല്ലി പ്രാർത്ഥിയ്ക്കുന്നതും ശനി ദോഷങ്ങൾക്ക് പരിഹാരമാണ്.

🙏പ്രാർത്ഥനയ്ക്ക് ശാസ്താദശകം ആണ് ഇവിടെ കൊടുക്കുന്നത്.👇

https://youtu.be/-xEUwEtsSGc

വീഡിയോ ഡിസ്ക്രിപ്ഷനിൽ ദശകം എഴുതി കൊടുത്തിട്ടുണ്ട്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

5 hours ago | [YT] | 284

Omkaram

🙏ഇന്ന് ചതുർഥി ദിനം . ഫെബ്രുവരി 21. ശനിയാഴ്ച. ഗണപതി പ്രാർത്ഥനയ്ക്ക് വിശേഷദിനം കൂടിയാണ്. വിഘ്നങ്ങൾ എല്ലാം അകറ്റി ഭക്തരെ വേഗം അനുഗ്രഹിക്കുന്ന ഭഗവാനാണ് ഗണപതി. 🙏

🙏ഗണപതീ ഭഗവാനെ പ്രാർത്ഥിക്കുന്നതിന് ഉത്തമ ദിനമാണ് ബുധനാഴ്ച, വെള്ളിയാഴ്ച, ചതുർഥി ദിനങ്ങൾ. 🙏

🙏 ഏത് കാര്യതടസങ്ങളും നീങ്ങാൻ ഗണപതി ക്ഷേത്രത്തിൽ ഭഗവാന് നാളികേരം ഉടച്ച്, ഒരു കറുകമാല സമർപ്പിച്ച് പ്രാർത്ഥിയ്ക്കാവുന്നതാണ്. കൂടാതെ താമരമാല, കറുകമാല എന്നിവ ചാർത്തുന്നതും ഇഷ്ട വഴിപാടാണ്.🙏

🙏ഇന്നിവിടെ കൊടുക്കുന്നത്, സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ദേവന്റെ സ്തോത്രങ്ങൾ ആണ്.

🙏" ശ്രീകര ഗണപതി" സ്തുതി.
ഏതു വിഘ്നങ്ങളേയും അതിവേഗം പ്രാർത്ഥനയിലൂടെ മാറ്റാനാവുന്ന " വിഘ്നനാശക സ്തോത്രം. 👇

https://youtu.be/1NSSbPa-skk
-------------------------------------------------------
🙏ഗണപതിയുടെ ശക്തമായ "4 ഗായത്രി മന്ത്രങ്ങൾ" 👇

https://youtu.be/eGozAjjS1no
--------------------------------------------------------
🙏സാമ്പത്തിക അഭിവൃദ്ധിയും സൗഭാഗ്യങ്ങളും വന്നുചേരുന്ന "ഗണപതി പഞ്ചകസ്തോത്രം" 👇

https://youtu.be/fEf5xjAx7qM
--------------------------------------------------------

സ്തുതിയും സ്തോത്രവും അതാതു വീഡിയോ ഡിസ്ക്രിപ്ഷനിൽ എഴുതി കൊടുത്തിട്ടുണ്ട്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

13 hours ago (edited) | [YT] | 391

Omkaram

🙏വെള്ളിയാഴ്ചകൾ ദേവി പ്രാർത്ഥനയ്ക്ക് വളരെ ഉത്തമമായ ദിവസമാണ് അതുപോലെതന്നെ ഗണപതി പ്രാർത്ഥനയ്ക്കും വിശേഷദിനം കൂടിയാണ്. 🙏

🙏നമ്മുടെ എല്ലാ ദുർഗതികളെയും ഇല്ലായ്മ ചെയ്യുന്ന ദേവിയാണ് ദുർഗാദേവി. എല്ലാവിധ ആപത്തുകളിൽ നിന്നും ശത്രു ദോഷങ്ങളെയിൽ നിന്നും ദേവി നമ്മളെ കാത്ത് രക്ഷിക്കുന്നു. 🙏

🙏പരിപൂർണ്ണമായ ഭക്തിയോടെ ദേവിയെ പ്രാർത്ഥിക്കുന്ന ഏതൊരു ഭക്തനെയും ദേവി കൈവിടാതെ എന്നും സംരക്ഷിക്കുന്നതാണ്. 🙏

🙏 ദുർഗ്ഗാ ദേവിയുടെ വിശേഷപ്പെട്ട അഷ്ടക സ്തോത്രം ആണ് ഇന്ന് പ്രാർത്ഥനയ്ക്കായി കൊടുക്കുന്നത്

🙏കൂടെ, ജീവിതത്തിൽ വരുന്ന എല്ലാവിധ വിഘ്നങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഗണപതി ഭഗവാന്റെ അതിശക്തമായ പ്രാർത്ഥനയായ വിഘ്നനാശക സ്തോത്രവും കൊടുക്കുന്നുണ്ട് 🙏

🙏 ഏത് കാര്യതടസങ്ങളും നീങ്ങാൻ ഗണപതി ക്ഷേത്രത്തിൽ ഭഗവാന് നാളികേരം ഉടച്ച്, ഒരു കറുകമാല സമർപ്പിച്ച് പ്രാർത്ഥിയ്ക്കാവുന്നതാണ്.

🙏🙏ദുർഗ്ഗാ അഷ്ടക സ്തോത്രം
വിഘനനാശക സ്തോത്രം 👇

https://youtu.be/vdWpxtUYujQ?si=TYwLT...

സ്തോത്രങ്ങൾ വീഡിയോ ഡിസ്ക്രിപ്ഷനിൽ എഴുതി കൊടുത്തിട്ടുണ്ട്. ഏവർക്കും നോക്കി ജപിക്കാവുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

1 day ago | [YT] | 1,300

Omkaram

🙏ഇന്ന് വ്യാഴാഴ്ച, രോഗാദി ദുരിതമോചനത്തിനും, ആപത്തുകൾ ഇല്ലാതാകുന്നതിനും ഉത്തമ സ്തോത്രമായ 🙏വിഷ്ണു അഷ്ട്ടോത്തര ശതനാമ സ്തോത്രമാണ് ഇവിടെ കൊടുക്കുന്നത്.🙏
🙏ഇതു ജപിയ്ക്കുന്നത് വഴി ആത്മാവിനെ പാപങ്ങളിൽ നിന്ന് ശുദ്ധമാക്കുകയും ജീവിതാന്ത്യത്തിൽ മോക്ഷം (മുക്തി) നേടാൻ ഉത്തമവുമാണ്.🙏
🙏വിഷ്ണുവിന്റെ പുണ്യനാമങ്ങൾ ഉരുവിടുന്നതിലൂടെ ആത്മീയ വളർച്ചയും ജീവിതാഭിവൃദ്ധിയും പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ശക്തിയും ആർജ്ജിക്കുന്നതാണ്.🙏
🙏ഏകാദശി, വ്യാഴാഴ്ച, കൂടാതെ വിഷ്ണു ഭഗവാന്റെ അനുഗ്രഹത്തിന് നിത്യ ജപത്തിൽ ഉൾപെടുത്താവുന്ന സ്തോത്രവുമാണിത്.
വിഷ്ണുപ്രധാന്യമുള്ള ഏതു ദിനങ്ങളും ജപിക്കുവാൻ വളരെ നല്ലതാണ്.
🙏ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ ' എന്ന് കുറച്ചു നേരം ജപിച്ച ശേഷം ഈ സ്തോത്രം ചൊല്ലി പ്രാർത്ഥിക്കാവുന്നതാണ് 🙏🙏

വിഷ്ണു അഷ്ടോത്തരം👇

https://youtu.be/mzqpsnousB4

വീഡിയോ ഡെസ്ക്രിപ്ഷനിൽ സ്തോത്രം കൊടുത്തിട്ടുണ്ട്.

എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹത്താൽ ആഗ്രഹങ്ങളെല്ലാം വേഗത്തിൽ സാധിക്കട്ടെ എന്ന് ആത്മർഥമായി പ്രാർത്ഥിക്കുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

2 days ago | [YT] | 1,239

Omkaram

🙏ഇന്ന് ബുധനാഴ്ച feb - 18. ബുധനാഴ്ചകളിൽ കൃഷ്ണനെ പ്രാർത്ഥിയ്ക്കുന്നത് വളരെ ഭാഗ്യദായകമാണ്.

🙏ശ്രീകൃഷ്ണ ഭഗവാന്റെ വിശേഷമായ സ്തോത്രമാണ് പ്രാർത്ഥയ്ക്ക് ഇന്നിവിടെ കൊടുക്കുന്നത് " ശ്രീകൃഷ്ണ ദ്വാദശ നാമ സ്തോത്രം.🙏

🙏ഭഗവാന്റെ 12 നാമങ്ങൾ ചേർന്ന ഈ സ്തോത്രം നിത്യവും ജപിച്ചാൽ ഉദ്ദിഷ്ട കാര്യം നേടാവുന്നതാണ്. കൂടാതെ ഭാഗ്യവർധനയ്ക്കും ഈ സ്തോത്രം വിശേഷമാണ്. 🙏

🙏ഇതു നിത്യവും ജപിയ്ക്കാവുന്നതും ഭഗവാന് പ്രാധാന്യമുള്ള ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ കൃഷ്ണ ദ്വാദശ നാമ സ്തോത്രം ഒന്ന് ജപിച്ച് നോക്കു, അത്ഭുതകരമായ ഐശ്വര്യ നിറവ് കുടുംബത്തിൽ ഉണ്ടാകുന്നതാണ്.🙏

🙏ഭഗവാന്റെ മൂലമന്ത്രമായ " ഓം ക്ലീo കൃഷ്ണായ നമഃ എന്ന് കുറച്ചു നേരം ജപിച്ച ശേഷം ഈ ദ്വാദശം ഒന്ന് ജപിച്ചോളുട്ടോ. 🙏

ശ്രീകൃഷ്ണ ദ്വാദശ നാമ സ്തോത്രം 👇

https://youtu.be/y0YE0q17RH0

സ്തോത്രം വീഡിയോ ഡിസ്ക്രിപ്ഷനിൽ എഴുതി കൊടുത്തിട്ടുണ്ട്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

3 days ago | [YT] | 1,174

Omkaram

🙏ഇന്ന് കറുത്തവാവ്, സൂര്യ ഗ്രഹണം കൂടാതെ ചൊവ്വാഴ്ചയുമാണ് (Feb- 17).

🙏ഉഗ്രമൂർത്തി ആരാധനയ്ക്കും പിതൃബലി കർമ്മങ്ങൾക്കും ഉത്തമ ദിനം കൂടിയാണ്.🙏

🙏അമാവാസി ദിനത്തിൽ നരസിംഹമൂർത്തി, അഘോര ശിവൻ, വരാഹി ദേവീ, ഭദ്രകാളി, എന്നി ദേവതകളെ പ്രാർത്ഥിക്കുന്നത് പെട്ടന്നുള്ള അനുഗ്രഹത്തിനു സഹായിക്കുന്നതാണ്.🙏

🙏സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ് ചൊവ്വയുടെ അധിപതികൾ.🙏

🙏ചൊവ്വാഴ്ച ഭദ്രകാളി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും കഴിയുന്ന വഴിപാടുകൾ ചെയ്യുന്നതും വളരെ നല്ലതാണ്.
ഗുരുതി, കടുംപായസം വഴിപാടും ചുവന്ന പട്ട്, ചെമ്പരത്തിമാല ഇവ സമർപ്പിക്കുന്നത് ഒക്കെ കടം, രോഗം, ദോഷങ്ങൾ മാറാനും ഐശ്വര്യവും അഭിവൃദ്ധിയും നേടാനും അത്യുത്തമമാണ്.🙏

🙏പ്രാർത്ഥനയ്ക്ക് അമാവാസി നാളിൽ ജപിയ്ക്കേണ്ട ചെറിയ മന്ത്രങ്ങൾ👇

https://youtu.be/eQ9gMQpImrs

-------------------------------------------------------

ദേവിയുടെ ശക്തിചൈതന്യം നിറഞ്ഞ ഭദ്രകാളിദേവി സ്തോത്രം👇

https://youtu.be/_eO7wEr7ruI
---------------------------------------------------------
🙏വരാഹി ദേവീ അഷ്ടോത്തര ശതനാമ സ്തോത്രം👇

https://youtube.com/watch?v=jG6Ar6oE1...
---------------------------------------------------------
🙏സുബ്രഹ്മണ്യ ധ്യാന സ്തോത്രം 👇

https://youtu.be/DapWdZPQJ_A
--------------------------------------------------------

🙏ഋണമോചന നരസിംഹ സ്തോത്രം👇

https://youtu.be/jmT5CzKqDzc
-------------------------------------------------------

🙏നരസിംഹ പഞ്ചരത്നം, ദ്വാദശനാമം👇
https://youtu.be/FKdj6HRFXoY
-------------------------------------------------------

സ്തോത്രങ്ങൾ എല്ലാം വീഡിയോ ഡിസ് ക്രിപ്ഷനിൽ കൊടുക്കുന്നുണ്ട്. ഏവർക്കും നോക്കി ജപിയ്ക്കാവുന്നതാണ്.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

4 days ago | [YT] | 343

Omkaram

🙏 മഹാ ശിവരാത്രി ആണ്. ശിവാരാധനയ്ക്ക് ഏറെ ഉത്തമവും വളരെയധികം പ്രാധാന്യം നിറഞ്ഞതുമായ ദിവസമാണ് മഹാശിവരാത്രി ദിനം Feb 15).🙏

🙏 ഒരു ശിവനാമം ജപിച്ചാൽ പോലും വളരെയധികം പുണ്യങ്ങൾ ലഭിക്കുന്ന ദിനമാണ് ഇത്. അപ്പോൾ വ്രതനിഷ്ഠയോടു കൂടിയുള്ള ശിവരാത്രി വ്രതം അത്യധികം ഫലദായകവും സർവ ഐശ്വര്യങ്ങളും നൽകുന്നതുമാണ്.🙏

🙏ശിവരാത്രി, ശിവൻ കാളകൂടവിഷം പാനം ചെയ്ത് ലോകത്തെ രക്ഷിച്ച രാത്രി എന്നീ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 🙏

🙏പാലാഴി മഥനത്തിനിടെ ഉയർന്നു വന്ന കാളകൂടം എന്ന മാരക വിഷം ലോക രക്ഷയ്ക്കായി ശിവൻ പാനം ചെയ്തു. ഈ വിഷം ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ 👍 ആ രാത്രി മുഴുവൻ പാർവതിദേവിയും മറ്റ് ദേവന്മാരും ശിവനെ ഭജിച്ച് ഉറക്കമൊഴിഞ്ഞ് ഇരിക്കുകയും ചെയ്തു. ശിവഭഗവാന് നീലകണ്ഠൻ എന്ന നാമം ലഭിച്ചത് ഈ സംഭവത്തിന് ശേഷമാണ്.🙏

🙏രാത്രി ഉറങ്ങാതെ വ്രതമെടുത്ത് ശിവനെ ആരാധിക്കുന്നത് പാപനാശത്തിനും മോക്ഷത്തിനും ഉത്തമമാണെന്ന് 🙏.

🙏ഓം നമ:ശിവായ
ഓം ഹ്രീം നമ: ശിവായ🙏
എന്ന് കുറച്ചു നേരം ചൊല്ലിയ ശേഷം ഈ പവിത്രമായ ബില്വാഷ്ടകം ചൊല്ലാവുന്നതാണ്. ശിവപ്രീതികരമായ മറ്റ് ശിവനാമങ്ങളും സ്തോത്രങ്ങളും ഇവിടെ കൊടുക്കുന്നതാണ്.🙏

🙏(ബില്വപത്രം )കൂവള ഇല സമർപ്പിക്കുന്നത് ശിവന് പ്രിയപ്പെട്ടതാണ്, ഇത് ജന്മപാപങ്ങൾ നശിപ്പിക്കാനും ആഗ്രഹസാഫല്യത്തിനും മോക്ഷത്തിനും സഹായിക്കുന്നു. അതേ പോലെ ബില്വാഷ്ടകം ജപിയ്ക്കുന്നതു അനേകകോടി ഫലം ഈ ജന്മത്തിലും വരും ജന്മങ്ങളിലും ഭക്തനു പ്രാപ്തമാകാൻ സഹായിക്കുന്നതാണ്.🙏

🙏പ്രാർത്ഥനയ്ക്ക് വേണ്ടി ഇവിടെ ബില്വാഷ്ടക ലിങ്ക് കൊടുക്കുന്നു.🙏 👇

https://youtube.com/watch?v=vSr7RYApn...
---------------------------------------------------------
🙏ശിവ ധ്യാനം, ശിവ അഷ്ടോത്തര നാമങ്ങൾ (108 നാമങ്ങൾ).👇

https://youtu.be/4Xp2Jl6ezF0?si=-5Pfn...
--------------------------------------------------------
🙏ശിവപാർവതി അനുഗ്രഹം പെട്ടെന്ന് ലഭിക്കുന്ന " അർദ്ധനാരീശ്വര നമസ്കാര സ്തോത്രo 👇

https://youtu.be/hVIAW9jyAh0?si=hWpLq...
---------------------------------------------------
നടരാജ സ്തോത്രം👇
https://youtu.be/afCh9hv1gzI
---------------------------------------------------
വേദസാര ശിവ സ്തോത്രം 👇
https://youtu.be/nXY9H9KyTV8
------------------------------------------------------
വിശ്വനാഥാഷ്ടകം👇
https://youtube.com/watch?v=8Wa0QeKSe...
------------------------------------------------------

സ്തോത്രങ്ങളെല്ലാം അതാതു വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. ഏവർക്കും നോക്കി ജപിക്കാവുന്നതാണ്.

ശിവഭഗവാന്റെ അനുഗ്രഹം ഏവർക്കും ആവോളം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഏവർക്കും മഹാശിവരാത്രി ആശംസകൾ നേരുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

6 days ago (edited) | [YT] | 1,496

Omkaram

🙏ഇന്ന് ശനി പ്രദോഷം, മുപ്പെട്ട് ശനി അതായതു കുംഭ മാസത്തിലെ ആദ്യ ശനിയാഴ്ച. പ്രദോഷങ്ങളിൽ ഏറ്റവും പ്രാധാന്യം ഉള്ളതാണ് ശനി പ്രദോഷം.ഈ പ്രദോഷ വ്രതത്തിലൂടെ ഇരട്ടി ഫലം ലഭിക്കുന്നു. പിറ്റേന്ന് ശിവരാത്രിയും ആണ്.( ശിവരാതി feb- 15 ഞായറാഴ്ച്ച) 🙏

🙏ശിവ പാർവ്വതി, ഗണേശൻ, സുബ്രഹ്മണ്യൻ, മറ്റു ദേവഗണങ്ങളുടെയും തന്നെ പ്രീതി നേടാനും ഇഷ്ടകാര്യ സിദ്ധിക്ക് അനുഗ്രഹം ലഭിക്കുവാനും ഉത്തമ ദിനമാണ് പ്രദോഷം.🙏

🙏പ്രദോഷ സന്ധ്യയിൽ എല്ലാ ദേവിദേവന്മാരും, ശിവ സന്നിധിയിൽ എത്തിചേരുന്നത് കൊണ്ട് എല്ലാ ദേവതകളുടെയും അനുഗ്രഹവും കൂടി പ്രദോഷ സന്ധ്യനാമ ജപത്തിലൂടെ ഭക്തർക്ക് ലഭിക്കുന്നതാണ്. 🙏

🙏പ്രാർത്ഥനയ്ക്ക് നടരാജ സ്തോത്രം ആണ് കൊടുക്കുന്നത്.👇
https://youtu.be/afCh9hv1gzI

🙏ഓം നമഃശിവായ, ഓം ഹ്രീം നമഃശിവായ, എന്നീ മന്ത്രങ്ങൾ ചൊല്ലുന്നതും, ശിവ ക്ഷേത്രത്തിൽ ധാര, കൂവളമാല, പാർവ്വതി ദേവിക്ക് പിൻവിളക്ക് എന്നിവ ചെയ്യുന്നത് കാര്യ സാധ്യത്തിന് ഉത്തമമാണ്.🙏

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

1 week ago (edited) | [YT] | 1,116

Omkaram

🔱ഇന്ന് കുംഭമാസം ഒന്നാം തിയതിയും, മുപ്പെട്ട് വെള്ളിയാഴ്ചയും, വിജയ ഏകാദശിയും. വിഷ്ണുപതി പുണ്യകാലവുമാണ്.

ദേവീ പ്രാർത്ഥനയ്ക്ക് പ്രാധാന്യമുള്ള ദിനമാണ് അതുപോലെ തന്നെ വിഷ്ണുദേവനും വിശേഷദിനം.

എല്ലാ ശക്തികളുടെയും മൂർത്തീഭാവമായ ദേവിയെ ആരാധിക്കുന്നതിനായി 700 ശ്ലോകങ്ങളുടെ ഒരു ശക്തമായ കൂട്ടമാണ് ദേവി മാഹാതമ്യം എന്നും ദുർഗ്ഗാ സപ്തശതിയെന്നും അറിയപ്പെടുന്നത്. ദേവിയുടെ മഹത്തായ പ്രവൃത്തികളെ വിവരിക്കുന്നതാണ് ഇത്.🔱

🔱700 ശ്ലോകങ്ങൾ ജപിക്കാൻ കഴിയാത്ത ഭക്തരോടുള്ള അനുകമ്പ നിമിത്തം, ദുർഗ്ഗാ സപ്തശ്ലോകി എന്ന ഏഴ് ശ്ലോകങ്ങളുടെ ഒരു കൂട്ടം ജപിക്കാൻ ദേവി നമ്മോട് നിർദ്ദേശിച്ചിട്ടുണ്ട്.🔱

കൂടാതെ ദേവിയുടെ അനുഗ്രഹം തേടുന്നതിനുള്ള വളരെ ശക്തമായ ഒരു മാർഗമാണിത്.🔱

🔱7 ശ്ലോകങ്ങളും വെവ്വേറെ ജപിക്കാം. അവയിൽ ഓരോന്നും ദേവി ദുർഗ്ഗയെ സ്തുതിക്കുകയും വ്യത്യസ്ത ഫലങ്ങൾ നേടുകയും ചെയ്യുന്നു. ഇത് ജപിക്കുന്ന ഏതൊരാൾക്കും മാതൃദേവതയാൽ ധാരാളം ഭാഗ്യവും ആത്മജ്ഞാനവും ലഭിക്കുന്നതാണ്.🔱

🔱ഈ സ്തോത്രം പാരായണം ചെയ്യുന്നത് വഴി, ഭയം, രോഗം, ദാരിദ്ര്യം, ശത്രുക്കൾ എന്നിവയിൽ നിന്ന് മുക്തി നൽകുകയും ജീവിതത്തിൽ സന്തോഷം, സമൃദ്ധി, സമാധാനം എന്നിവ കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു🔱

ദുർഗ്ഗ സപ്ത ശ്ലോകി 👇

https://youtu.be/HMlbCjBA6_k?si=qkb87...

-------------------------------------------------------

ഏകാദശി ദിന പ്രാർത്ഥനയ്ക്ക് വിഷ്ണുപഞ്ചകമാണ് ഇവിടെ കൊടുക്കുന്നത്.

വിഷ്ണു പഞ്ചകം 👇

https://youtu.be/9BcGwciBm3s
-----------------------------------------------------
വീഡിയോ ഡെസ്ക്രിപ്ഷനിൽ സ്തോത്രം കൊടുത്തിട്ടുണ്ട്.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

1 week ago (edited) | [YT] | 1,474

Omkaram

വിഷ്ണു പ്രാർത്ഥനക്ക് വിശേഷദിനമാണ് വ്യാഴാഴ്ച ഫെബ്രുവരി 12-ാം തീയതി. ഇന്ന് ദശമിയാണ്. നാളെ വെള്ളിയാഴ്ച വിജയ ഏകാദശിയും.

🙏മഹാവിഷ്ണുവിനെ പ്രാർത്ഥിക്കുന്നത് എല്ലാവിധ ആഗ്രഹങ്ങളും സാധിക്കുന്നതിന് വഴിയൊരുക്കുന്നതാണ്. കൂടാതെ വിഷ്ണു ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഭക്തന് ലഭിക്കുന്നതാണ്.

🙏ലോകങ്ങളുടെ സംരക്ഷകനായ ഭഗവാൻ വിഷ്ണു തന്റെ ഭക്തർക്ക് സമാധാനം, സമൃദ്ധി, ഐശ്വര്യം എന്നിവ നൽകി അനുഗ്രഹിക്കുന്ന ഏറ്റവും ഭക്തവത്സലനായ ഭഗവാനാണ്.
അതുകൊണ്ടുതന്നെ ഭഗവാൻ വിഷ്ണുവിനെ ഏവരും തന്നെ പ്രാർത്ഥിക്കുക നിങ്ങളുടെ എല്ലാവിധ ബുദ്ധിമുട്ടുകളിൽ നിന്നും ഭഗവാൻ നിങ്ങളെ കരയേറ്റുന്നതാണ്🙏.

🙏ഇന്ന് പ്രാർത്ഥനയ്ക്ക് മഹാവിഷ്ണുവിന്റെ അത്യധികം വിശേഷമായിട്ടുള്ള ശക്തമായിട്ടുള്ള മഹാവിഷ്ണു സ്തുതിയാണ് കൊടുക്കുന്നത് വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നതാണ്.🙏

https://youtu.be/yzZkYGHxx9Y?si=95LsS...

🙏വീഡിയോ ഡിസ്ക്രിപ്ഷനിൽ സ്തുതികളെല്ലാം എഴുതി കൊടുത്തിട്ടുണ്ട് ഏവർക്കും നോക്കി ജപിക്കാവുന്നതാണ് അതുവഴി ഭഗവാന്റെ അനുഗ്രഹം ഏവർക്കും ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

1 week ago (edited) | [YT] | 1,053