ഈ ചാനലിനെ പറ്റിയുള്ള അഭിപ്രായങ്ങളും നിർദ്ധേശങ്ങളും ഈ email id യിൽ അയക്കാം politicalscience331@gmail.com
സഖാക്കളെ...എല്ലാവരും സബ് സ്ക്രൈബ് ചെയ്തു സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു .
Our Social Media Links. Kindly follow us:-
💙 FACEBOOK www.facebook.com/saghakkal8186/
INSTAGRAM
In case any copyright issues kindly contact me: I will delete the video immediately MAIL ID:
politicalscience331@gmail.com
ലാൽസലാം
സഖാക്കൾ
തോൽക്കില്ല
കമ്മ്യൂണിസ്റ്റുകാർ കീഴടങ്ങേണ്ടത് ചെങ്കൊടിക്ക് താഴെ മാത്രമാണ് .
ഇത് കമ്മ്യൂണിസ്റ്റുകാരും പ്രതിലോമകാരികളും തമ്മിലുള്ള യുദ്ധമാണ് .
യുദ്ധ സമയത്ത് പട്ടാളക്കാരെ ചീത്ത വിളിച് കൂറുമാറരുത്
അധികാര സ്വപ്നവും ഭീരുത്വവും ആണ് പിന്നിൽ നിന്ന് ആക്രമിക്കുന്നത് .
ചിലർ മാനവികതയെ തേടി ബിജെപി യിൽ ചേരുന്നു ,
ചിലർ മതേതരത്വം തേടി മുസ്‌ലീം ലീഗാകുന്നു ,
ചിലർ മാർക്സിസം ലെനിനിസം തേടി RSP ആകുന്നു ,
ചിലരാകട്ടെ വി എസ്സി നോടുള്ള സ്നേഹം മൂത്ത് വർഗശത്രുവിന്റെ പാളയത്തിൽ അഭയം തേടുന്നു .
ഇതിൽ ചിലരാണ് കഴിഞ്ഞ കൊറേ കൊല്ലമായി ദൃശ്യമാധ്യമം വഴി എന്നെ പോലുള്ള പാവങ്ങളെ മാർക്സിസത്തിന്റെ പ്രസക്തിയും , CPI (M)ന്റെ വ്യത്യസ്തതയും പഠിപ്പിച്ചു കൊണ്ടിരുന്നത് .
ഇങ്ങനെ ഉള്ള ഭാഗ്യാന്വേഷികളെ മനസിലാക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് നമ്മുടെ പ്രെശ്നം .
CPI (M) നെ ശക്തി പെടുത്താൻ പാർട്ടി തോല്കുന്നതാണ് നല്ലത് എന്ന് ചികിത്സ നടത്തുന്ന ബുദ്ധിജീവികളും ഉണ്ട് .
നാം എല്ലാം തികഞ്ഞവരല്ല എല്ലാ കുറവുകളും ഉള്ളവരാണ് എന്നാൽ പാർട്ടി എല്ലാവരുടെയും ആണ് . എത്രയോ പാർട്ടി മെമ്പർമാർ , ബ്രാഞ്ച് സെക്രട്ടറിമാർ , എൽ സി അംഗങ്ങൾ ഒന്നും നേടാതെ ലഭിക്കാതെ അവന്റെ കുടുംബത്തെ പോറ്റുന്ന പോലെ ഇതിൽ തുടരുന്നു .
നേട്ടത്തിനായി ശ്രമിക്കുന്നവർ കിട്ടാതെ വരുമ്പോൾ പിണങ്ങി കൂറുമാറുന്നവർ ഇനിയും ഉണ്ടാകും . എന്നാൽ ഇത് തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിയാണ് . വിയർപ്പും , ചോരയും , രോഗവും , കണ്ണുനീരുമാണ് ഇവരുടെ മൂലധനം .
3 days ago | [YT] | 558
View 23 replies
സഖാക്കൾ
തുടർച്ചയായ അധികാരം മനുഷ്യരെ ദുഷിപ്പിക്കില്ലേ ?
തുടർഭരണം ഉണ്ടായാൽ എന്തോ വലിയ പ്രശ്നമാണെന്ന് പറയുന്നവർ എന്താകും മറുപടി പറയുക?
യുഡിഎഫിന്റെ ഇതേ എംഎൽഎമാർ ഇനിയും മത്സരിക്കുമെന്ന് കേൾക്കുന്നുണ്ട് ...
4 days ago | [YT] | 134
View 12 replies
സഖാക്കൾ
സഖാവ് പ്രഭേച്ചി, അരിവാളെടുത്ത് ജന്മിയെ വിറപ്പിച്ച പോരാട്ടവീര്യം, ഇന്നും തളരാത്ത വിപ്ലവവീര്യം! ✊
ചരിത്രം വഴിമാറുന്നത് കരുത്തരായ മനുഷ്യർക്ക് മുന്നിലാണ്. അന്ന്, അടിച്ചമർത്താൻ വന്ന ജന്മിത്വത്തിന് നേരെ അരിവാളോങ്ങി വിറപ്പിച്ച അതേ പോരാട്ടവീര്യം, ഇന്ന് നടുറോഡിലെ അനീതിക്ക് നേരെയും ഉയരുന്നത് നാം കണ്ടു. ഇത് വെറുമൊരു തടഞ്ഞുനിർത്തലല്ല; മറിച്ച് കേരളം അഭിമാനത്തോടെ നെഞ്ചേറ്റുന്ന ഉയർന്ന പൗരബോധത്തിന്റെ ഉജ്ജ്വല പ്രഖ്യാപനമാണ്.
ഈ അമ്മയെ നോക്കൂ...
ഫുട്പാത്തിലൂടെ നിയമം ലംഘിച്ചു പാഞ്ഞുവന്ന സ്കൂട്ടർ യാത്രികനെ നേർക്കുനേർ നിന്ന് തടഞ്ഞ്, അയാളെക്കൊണ്ട് വാഹനം പിന്നോട്ട് എടുപ്പിച്ച ആ ധൈര്യം ഒരു വലിയ പാഠമാണ്. 100% സാക്ഷരതയും ഡിജിറ്റൽ മുന്നേറ്റവും കൈവരിച്ച ഒരു നാടിന്റെ യഥാർത്ഥ പ്രതിരൂപമായി പ്രഭേച്ചി മാറുന്നു.
ഏതൊരു സ്ത്രീക്കും ലഭിക്കാവുന്ന ഏറ്റവും മികച്ച കവചം സ്വന്തം ധൈര്യമാണെന്ന് അവർ തെളിയിച്ചു. തെറ്റ് കണ്ടാൽ കണ്ണടയ്ക്കാതെ പ്രതികരിക്കാനുള്ള ആർജ്ജവം. അധികാരത്തിന് മുന്നിലോ നിയമലംഘനത്തിന് മുന്നിലോ വളയാത്ത ആ നിശ്ചയദാർഢ്യം.
നമ്മുടെ തെരുവുകൾ സുരക്ഷിതമാകുന്നത് ഇത്തരം ഉരുക്കുവനിതകൾ ഉള്ളതുകൊണ്ടാണ്. ഭയമില്ലാതെ സത്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രഭേച്ചിക്ക്, കേരളത്തിന്റെ വിപ്ലവകരമായ അഭിവാദ്യങ്ങൾ! ✊🏻
#Keralam #ViralVideo #WomenEmpowerment #IronLady #KeralaSpirit #SocialResponsibility #CitizenAwareness #BoldWoman #Malayali #KeralaModel #Courage #Salute #Inspirational #TrendingKerala
1 week ago | [YT] | 471
View 20 replies
സഖാക്കൾ
Link ൽ കയറി വോട്ട് ചെയ്യുക.
shorturl.at/72CyS
1 week ago | [YT] | 188
View 13 replies
സഖാക്കൾ
സുജിത് ഭക്തൻ ഒരു ചോദ്യം ചോദിക്കുന്നു..
ചോദ്യം സ്വഭാവികമാണ്. കാരണം പുള്ളി പുള്ളിയുടെ രാഷ്ട്രീയം പണ്ട് മുതലേ വളരെ ഹൈഡ് ചെയ്ത്, എന്നാൽ എനിക്ക് രാഷ്ട്രീയം ഇല്ലെന്ന് പറഞ്ഞു നടക്കുന്നയാളാണ്..
പൊതു ബോധ നീർക്കുമിളകൾക്ക് മീതെ മാത്രം തന്റെ കാഴ്ചപ്പാടുകളെ കൊണ്ട് പോകുന്ന വ്യക്തിയുമാണ്.
ചോദ്യം..
പണിമുടക്കുകൾ, ട്രേഡ് യൂണിയനുകൾ നടക്കുന്നത് കേരളത്തിൽ മാത്രമല്ലെ.. അതും നിങ്ങളുടെ ആളുകളല്ലേ അത് ചെയ്യുന്നത്. അത് കൊണ്ടല്ലേ വ്യവസായങ്ങൾ വരാത്തത് എന്ന മട്ടിൽ..
രാജീവ് വളരെ വ്യക്തമായി ഡാറ്റാ സഹിതം മറുപടി കൊടുക്കുന്നുണ്ട്.
''വാളയാർ ചുരം കഴിഞ്ഞാൽ പണിമുടക്കും സമരവും ഇല്ലെന്നാണ് ചിലരുടെ ധാരണ.
എന്നാൽ കേന്ദ്ര ലേബർ മിനിസ്ട്രിയുടെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ പണിമുടക്കുകളുടെ ശതമാനം എടുത്ത് നോക്കിയാൽ
ഒന്നാം സ്ഥാനത്ത് തമിഴ്നാടാണ്.▪️
(നിലവിൽ 31 ശതമാനം)
രണ്ടാം സ്ഥാനത്ത് ഗുജറാത്ത്, ▪️
മൂന്നാം സ്ഥാനത് മഹാരാഷ്ട്രയാണ്.▪️
സംശയം ഉണ്ടെങ്കിൽ ഇപ്പോൾ എടുത്ത് നോക്കിക്കോളൂ..'''
ഭക്തൻ തപ്പുന്നു..
രാജീവ് തുടരുന്നു..
''ഞാൻ പറഞ്ഞു വരുന്നത് പണിമുടക്കിനെ പറ്റിയും അതിവിടെ മാത്രമേ ഉള്ളൂവെന്ന നിങ്ങളുടെ ധാരണയും തെറ്റാണ് എന്നാണ്.
ലിസ്റ്റിൽ മുന്നിലുള്ള മൂന്നു സംസ്ഥാനങ്ങളിലെയും വ്യവസായങ്ങൾ തകർന്ന് പോയിട്ടുമില്ല.
ഇനി കേരളത്തിൽ വ്യവസായങ്ങൾ വരുന്നുണ്ടോ എന്നത്..''
അതിനുള്ള ഡീറ്റെയിൽസും രാജീവ് നൽകുന്നുണ്ട്.
കേരളത്തിന്റെ ഭൂമി ലഭ്യത, ജീവിത നിലവാരം, കൂലി എന്നിവയ്ക്ക് യോജിച്ച ധാരാളം പ്രൊജക്ടുകൾ ഇവിടെ വരുന്നുണ്ട്. അതിൽ ചിലത് ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ്.''
..... ....... ..... ....
ഭക്തൻ പണ്ട് മുതലേ വ്യവസ്ഥാപിതമായ ഒരു ജനക്കൂട്ടത്തിന്റെ സാമ്പിളാണ്.
ഇങ്ങിനെയുള്ള മറുപടികൾ പലർക്കും പുതിയ അറിവായിരിക്കും.
2 weeks ago | [YT] | 293
View 16 replies
സഖാക്കൾ
നിങ്ങൾ ഇന്നു ഇരുന്നുകൊടുത്തതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല. നിങ്ങൾ അപ്പോൾ അടക്കിപ്പിടിച്ചു വച്ച അറിവുകളുടെയും അനുഭവങ്ങളുടെയും പേര് മാധ്യമപ്രവർത്തനം എന്നല്ല. നിങ്ങൾ ചോദിക്കാതെ പോയ മറുചോദ്യങ്ങളുടെ പേര് മാധ്യമപ്രവർത്തനം എന്നല്ല. അയാൾ പറഞ്ഞതിനേക്കാൾ അയാളെ അറിയാവുന്ന നിങ്ങൾ അയാളുടെ വാദങ്ങളെ നേരിയ ഒരു പ്രതിരോധം കൊണ്ടുപോലും മുറിവേൽപ്പിക്കാതെ പരിരക്ഷിച്ചതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല. അറിഞ്ഞുകൊണ്ട് അയാൾക്ക് നിങ്ങൾ ചെയ്തുകൊടുത്ത സൗകര്യത്തിന്റെയും സൗമനസ്യത്തിന്റെയും പേര് മാധ്യമപ്രവർത്തനം എന്നല്ല. അതീവ ദുർബലമായ അയാളുടെ വാദങ്ങളെ പറഞ്ഞു സമർത്ഥിക്കാനും വിജയിക്കാനും അനുവദിച്ചുകൊണ്ട് നിങ്ങൾ നടത്തിയ മൗനസമ്മതത്തിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല. അയാൾ ഈ പറഞ്ഞതൊന്നുമല്ല അയാൾ എന്ന് അറിയാവുന്ന നിങ്ങൾ ആരെങ്കിലും ഒരാൾ കൂടി തെറ്റിദ്ധരിക്കപ്പെടുന്നെങ്കിൽ ആയിക്കോട്ടെ എന്നുകരുതി സത്യത്തെ കൊലക്കുകൊടുത്തതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല. അതിജീവിതകളായ സ്ത്രീകൾ ഇതുകേൾക്കുമ്പോൾ കടന്നുപോകാനിടയുള്ള മനോനില അനുഭവിക്കാനോ ആലോചിക്കാനോ കഴിയാതെ ഇരുന്നു തലകുലുക്കുന്നതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല.
നിങ്ങൾ ചെയ്തതിന്റെ പേര് ആത്മവഞ്ചന എന്നാണ്.
2 weeks ago | [YT] | 507
View 58 replies
സഖാക്കൾ
2019 ല്‍ ED യുടെ നിരന്തരമായ ശല്യം കാരണം ബിസിനസ്സ് തകരുന്നു എന്ന് മനസ്സിലാക്കിയ കഫേ കോഫീ ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥ നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു.
ഇന്ന് IT റെയ്ഡ് നടന്നു കൊണ്ടിരിക്കെ കോണ്‍ഫിഡന്‍റ് ഗ്രൂപ്പുടമ സി.ജെ റോയ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍ വെച്ച് ആത്മഹത്യ ചെയ്തു.
ഇത് വായിക്കുമ്പോള്‍ ചിലരെങ്കിലും ചിന്തിച്ചേക്കാം അവര്‍ തട്ടിപ്പ് നടത്തയത് കൊണ്ടല്ലേ എന്ന്.
എന്നാല്‍ കൃത്യമായ രേഖയില്ലാത്ത അന്‍പതിനായിരം രൂപ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ നിങ്ങളെ പിടിച്ച് ജയിലിലടയ്ക്കാന്‍ ED ക്ക് അധികാരമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റ് നിയമം പറയുന്നത്. എങ്കില്‍ കോടികളുടെ ബിസിനസ് സാമ്രാജ്യം നയിക്കുന്നവരേ വേട്ടയാടാന്‍ അവര്‍ക്ക് എന്തൊക്കെ മാര്‍ഗങ്ങളുണ്ടാകും എന്നാലോചിച്ചാല്‍ മതി.
എന്തായാലും സ്വയം പ്രയത്നത്താല്‍ ഉയര്‍ന്ന് വന്ന, രാജ്യത്തിനഭിമാനമാകേണ്ട രണ്ട് സംരംഭകര്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് ഗുണ്ടാ സംഘത്തിന്‍റെ ഭീഷണി സഹിക്കാനാകാതെ ജീവനൊടുക്കിയിരിക്കുന്നു.
ശരിക്കും നാം കടന്നു പോകുന്നത് ഒരു സര്‍വാധിപത്യ കാലത്തിലൂടെയാണ്. തെരഞ്ഞെടുപ്പൊക്കെ വെറും പുകമറ മാത്രം
3 weeks ago | [YT] | 287
View 27 replies
സഖാക്കൾ
നിങ്ങളുടെ പണം ഒരു ലക്ഷം രൂപ ഏതെങ്കിലും സ്ഥാപനത്തിൽ നിക്ഷേപിക്കുകയും അവിടന്നത് നഷ്ടപ്പെടുകയും ചെയ്താൽ സ്വാഭാവികമായും നിങ്ങളെന്ത് ചെയ്യും..?
പരാതി നൽകും.. അല്ലേ..
എന്നാൽ രണ്ടര കോടി രൂപ തന്നെ നഷ്ടപ്പെട്ടിട്ടും ഒരു പരാതി പോലും നൽകാതെ ക്ഷമിച്ചു കളഞ്ഞ വിശാല ഹൃദയനായ ഒരു മനുഷ്യന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ..?
ഇന്ന് രാവിലേ മുതൽ മാധ്യമങ്ങൾ അത് സംപ്രേഷണം ചെയ്ത് വരുന്നുണ്ട്.
മ്മടെ ശബരിമല തന്ത്രി,, അതായത് ദേവ തുല്യൻ രാജീവര് തിരുവല്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നു. ആ സ്ഥാപനം ഒരു സുപ്രഭാതത്തിൽ അടച്ചു പൂട്ടി അപ്രത്യക്ഷമായി.
നിക്ഷേപകരായ മറ്റുള്ളവർ പോലീസിൽ പരാതി നൽകി പണത്തിനായി കാത്തിരുന്നു.
എന്നാൽ ഏറ്റവും വലിയ ഇൻവെസ്റ്റർമാരിലൊരാളായ തന്ത്രി നാളിന്നേ വരെ ഒരു പരാതി പോലും പണം നഷ്ടമായതിനെ ചൊല്ലി സമർപ്പിച്ചിട്ടില്ല, അദ്ദേഹത്തിന് രണ്ടര കോടി പോയതിൽ പരിഭവമേയില്ല.
ഇതെന്ത് കൊണ്ടാണ് ഇങ്ങിനെയൊരു വിചിത്ര സംഭവം നടന്നതെന്ന് SIT ഇന്നലെ മുതൽ അന്വേഷണം തുടങ്ങി.
നിഷ്കളങ്കരായ വിശ്വാസികളെ നിങ്ങൾ പറ.. എന്ത് കൊണ്ടായിരിക്കും രാജീവര് ഒരു പരാതി പോലും നൽകാതെ ക്ഷമിച്ചു കളഞ്ഞത്..
വെറും പതിനായിരം രൂപയ്ക്ക് വേണ്ടി കേസ് നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ധനികരായ അംബാനി കുടുംബത്തെ എനിക്കറിയാം.
എന്നാൽ രണ്ടര കോടി തന്നെ പോയിട്ടും ഇദ്ദേഹം മിണ്ടാതെ ഇരുന്നതിൽ ഒന്നും തോന്നുന്നില്ലേ..
ED എന്ന് പറയുന്ന തത്തയ്ക്ക് രാജീവരരുടെ വീട്ടിലേക്ക് വഴിയറിയില്ലല്ലോ അല്ലേ..!!
കാരണം പിന്നിലുള്ള രാഷ്ട്രീയ ശക്തി തന്നെ..
ഇതൊരു നല്ല കാലമായി ഞാൻ കണക്കാക്കുന്നു.
ഇപ്പോഴെങ്കിലും ഈ ഭക്തി മാഫിയയുടെ മുഖം മൂടി വലിച്ച് കീറാൻ സാധിച്ചല്ലോ..
4 weeks ago | [YT] | 308
View 26 replies
സഖാക്കൾ
53200ലോളം പേർ അംഗമായുള്ള ഫേസ്ബുക്ക് ഗ്രൂപ്പാണ് Modi Support Kerala. നിലവിൽ ഇത് ഒരു പ്രൈവറ്റ് ഗ്രൂപ്പായാണ് പ്രവർത്തിക്കുന്നത്. ഒരു എം.എൽ.എ പോലുമില്ലാത്ത നമ്മുടെ കേരളത്തിൽ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ കൂട്ടായ്മകൾക്ക് എങ്ങനെയാണ് ഇത്രയധികം ഫോളോവേഴ്സിനെ ലഭിക്കുന്നതെങ്ങനെയെന്നത് മനസ്സിലാക്കണമെങ്കിൽ Modi Support Kerala ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഹിസ്റ്ററി പരിശോധിച്ചാൽ മാത്രം മതിയാകും.
2019 ഡിസംബർ14നാണ് ഈ ഗ്രൂപ്പ് നിർമ്മിച്ചതെന്ന് ഗ്രൂപ്പ് ഹിസ്റ്ററി നോക്കിയാൽ നമുക്ക് മനസ്സിലാക്കാം. പക്ഷേ അന്ന് ആ ഗ്രൂപ്പിന്റെ പേര് Modi Support Kerala എന്നായിരുന്നില്ല, മറിച്ച് അക്കാലത്ത് കേരളത്തിൽ രൂപം കൊണ്ട അരാഷ്ട്രീയ കൂട്ടായ്മയായ ONE INDIA ONE PENSION KERALAയുടെ പേരിലായിരുന്നു. അരാഷ്ട്രീയവാദികളുടെ ബലഹീനതയെ ചൂഷണം ചെയ്ത് ഫോളോവേഴ്സിനെ വാരിക്കൂട്ടിയ ഈ ഗ്രൂപ്പ് 2021 ആരംഭത്തിൽ മറ്റൊരു അരാഷ്ട്രീയവാദ കൂട്ടായ്മയായ Twenty20യിലേക്ക് പുനർനാമകരണം ചെയ്യുകയായിരുന്നു. 2021 മാർച്ച് 28ന് Twenty20 Oiop Fans എന്നും മെയ് 8ന് TWENTY 20 KERALA LOVERS എന്നും പേരുകളിൽ മാറ്റം വരുത്തിയ ഗ്രൂപ്പ് TWENTY 20ക്ക് കേരളത്തിൽ പഴയത് പോലെ ക്ലച്ച് പിടിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ആഗസ്റ്റ് 5ന് വീണ്ടും ONE INDIA ONE PENSION KERALA എന്ന പേരിലേക്ക് ഘർ വാപസി നടത്തുകയായിരുന്നു.
അരാഷ്ട്രീയവാദികളായ അമ്പതിനായിരത്തിലേറെ പേരെ അംഗങ്ങളാക്കിയ ശേഷം ഈ ഗ്രൂപ്പ് തങ്ങളുടെ വിശ്വരൂപം പ്രകടിപ്പിച്ചു കൊണ്ട് Modi Support Kerala എന്ന പേരിലേക്ക് മാറിയത് സെപ്‌തംബർ 29നായിരുന്നു. ഈ പോസ്റ്റ് എഴുതുന്ന സമയത്ത് 53,188 പേരാണ് ഗ്രൂപ്പിൽ അംഗങ്ങളായി മാറിയത്. OIOP പരമായ (One India One Pension) കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുക എന്ന ഗ്രൂപ്പ് നിയമാവലിയിലെ പഴയ നിബന്ധന ഇപ്പോഴും തൽസ്ഥാനത്ത് തുടരുന്നുണ്ട്.
പട്ടാളക്കാരുടെ പേരിൽ പേജുകളുണ്ടാക്കി ലൈക്ക് നേടിയ ശേഷം സംഘപരിവാർ നേതാക്കന്മാരുടെ പേരിലേക്ക് പുനർ നാമകരണം ചെയ്ത ചരിത്രമുള്ള സംഘപരിവാർ സൈബർ ടീമിൽ നിന്നും ഇത്തരം ചെറ്റത്തരങ്ങൾ ഇനിയും പ്രതീക്ഷിക്കാം..
4 weeks ago | [YT] | 57
View 4 replies
സഖാക്കൾ
പാവപ്പെട്ടവർക്ക് ക്ഷേമ നിധി പെൻഷൻ ആനുകൂല്യങ്ങൾ നൽകാതെ ഇനി ഞാൻ സാലറി വാങ്ങില്ല എന്ന് പ്രതിജ്ഞയെടുത്ത കളക്ടറേ കുറിച്ച് കേട്ടിട്ടുണ്ടോ..???
ഇന്ന് മാതൃഭൂമി ന്യൂസ് വാർത്തയാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ അത്യാവശ്യം മികച്ച രീതിയിൽ സോഷ്യൽ വെൽഫയർ സ്കീം കൈകാര്യം ചെയ്യുന്ന സ്റ്റേറ്റുകളിലൊന്നായാണ് രാജസ്ഥാൻ അറിയപ്പെടുന്നത്. അവിടത്തെ രാജ്സമന്ത് ജില്ലയിലേ കളക്ടറായ അരുൺകുമാർ ഹസിജയാണ് ഈ പ്രതിജ്ഞയെടുത്തത്.
8.30 കോടി ജനങ്ങളാണ് രാജസ്ഥാന്റെ ടോട്ടൽ പോപ്പുലേഷൻ. അതിൽ ക്ഷേമ നിധി പെൻഷൻ അനുകൂല്യങ്ങൾ ലഭിക്കുന്നത് 92 ലക്ഷം പേർക്ക്.
അതായത് 11 ശതമാനം പേർക്ക്.
ശരാശരി 1250 രൂപ മുതൽ 1500 രൂപ വരെ.
രാജ്യത്തെ തരക്കേടില്ലാത്ത ഡാറ്റയാണിത്.ദേശീയ മാധ്യമങ്ങൾ പ്രകീർത്തിക്കുന്ന നിലവാരം.
അതോടപ്പം കേരളത്തിലെ കണക്ക് കൂടി നോക്കൂ..
Total population 3.60 കോടി.
അതിൽ പെൻഷൻ ലഭിക്കുന്നത്..62 ലക്ഷം പേർക്ക്.
കിട്ടുന്ന തുക, മാസം 2000 രൂപ.
മൊത്തം ജന സംഖ്യയുടെ 17.2 ശതമാനം ജനങ്ങൾക്കും പെൻഷൻ കവറേജ്.
ഇത് രാജ്യത്തെ തന്നെ സർവ കാല റെക്കോർഡ് ആണ്.
മുൻപുണ്ടായിരുന്ന 29 ലക്ഷം പെൻഷൻകാരിൽ നിന്ന് 62 ലക്ഷം പേരിലേയ്ക്ക് ഈ അനുകൂല്യമെത്തിച്ച് വിതരണം ചെയ്യുന്നതിൽ നിന്ന് തന്നെ ഈ സർക്കാരിനെ അടയാളപ്പെടുത്താൻ പോകുന്നതാണ്. അതും തുച്ഛമായ തുകയിൽ നിന്ന് ഇത്രയും വരെ.
വലിയ തോതിൽ കേന്ദ്ര ഫണ്ടുകൾ വെട്ടി ചുരുക്കി ദുർബലപ്പെടുത്തിയിട്ട് പോലും ഇത്രയും കാര്യങ്ങൾ ചെയ്യുന്നു.
ഇപ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് വലിയ തോതിലുള്ള ഹേറ്റ് ക്യാമ്പയിനുകൾ നടന്ന് കൊണ്ടിരിക്കുമ്പോൾ.. ഓർക്കണേ ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാത്ത, പോസിറ്റീവായ തീരുമാനങ്ങളുടെ ഗുണഫലം അനുഭവിയ്ക്കാത്ത ഒരൊറ്റ വീടുകൾ പോലും കേരളത്തിലുണ്ടാവില്ല എന്ന്..
1 month ago | [YT] | 408
View 14 replies
Load more