A Special Youtube Channel for Vlogs, Entertainment, Films, Travel, Tours, Food, Books, Knowledge, Public Issues, Technolgy, General Awareness, Games, Sports & Education. Now All in One.


Angamaly Diary

അവർ ഒരു സിഗ്നൽ തന്നിട്ടുണ്ട് .. ഒരു വലിയ സിഗ്നൽ..!!
എന്തായാലും 21ന്..
കൊച്ചിയിൽ അറിയാം.. 🔥
#Mammootty #Bramayugam #FilmfareAwards #BestActor #FilmfareAwardsSouth

2 days ago | [YT] | 668

Angamaly Diary

കൈ പിന്നിൽ കെട്ടിയുള്ള ആ വരവിന് 38 വർഷം! 🕵️‍♂️✨
​1988 ഫെബ്രുവരി 18... മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കൊണ്ട് സേതുരാമയ്യർ സിബിഐ ആദ്യമായി വെള്ളിത്തിരയിലെത്തിയ ദിവസം. കാക്കി കുപ്പായവും തോക്കുമില്ലാത്ത, ബുദ്ധിശക്തി മാത്രം ആയുധമാക്കിയ ഒരു CBI ഓഫീസർക്കും സൂപ്പർസ്റ്റാറാകാമെന്ന് മമ്മൂട്ടി തെളിയിച്ച ദിവസം.
​ഇന്നേക്ക് 38 വർഷങ്ങൾ പിന്നിടുമ്പോഴും സേതുരാമയ്യരും ആ ബിജിഎമ്മും (BGM) മലയാളികൾക്ക് ഇന്നും ആവേശമാണ്.
​🔥 അറിയാത്തവർക്കായി ചില കൗതുകങ്ങൾ:
​🎬 ചരിത്ര വിജയം: കേരളത്തിന് പുറത്ത് ചെന്നൈ സഫയർ തിയേറ്ററിൽ (Safire) തുടർച്ചയായി 365 ദിവസം (ഒരു വർഷം) പ്രദർശിപ്പിച്ച ഒരേയൊരു മലയാള ചിത്രം.
​👤 യഥാർത്ഥ അയ്യർ: മമ്മൂട്ടിയുടെ സേതുരാമയ്യർ എന്ന കഥാപാത്രം സാങ്കൽപ്പികമല്ല. മുൻ NIA മേധാവിയായ രാധവിനോദ് രാജു IPS ആയിരുന്നു ഇതിന് പ്രചോദനം.
​🔍 യഥാർത്ഥ കേസ്: എറണാകുളത്തെ കുപ്രസിദ്ധമായ 'പോളക്കുളം കേസിൽ' നിന്നാണ് എസ്.എൻ സ്വാമി ഈ കഥയുണ്ടാക്കിയത്. സിനിമയിലെ 'ഡമ്മി പരീക്ഷണം' അക്കാലത്ത് വലിയ പുതുമയായിരുന്നു.
​💰 ബഡ്ജറ്റ്: വെറും 37 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ചിത്രം അക്കാലത്ത് ബോക്സ് ഓഫീസിൽ നിന്ന് വാരിയത് കോടികളാണ്!
​ഇന്നും ആ കൈ പിന്നിൽ കെട്ടിയുള്ള നടപ്പും ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതവും ഓർക്കുമ്പോൾ രോമം എഴുന്നേൽക്കാത്ത മലയാളികൾ ചുരുക്കം! ❤️
നിങ്ങളുടെ ഓർമ്മകൾ പങ്കുവെക്കു
തിയറ്ററിൽ കണ്ടവർ ഉണ്ടോ
#OruCBIDiaryKurippu #38YearsOfCBI #Mammootty #SethuramaIyer #MollywoodHistory #ClassicCinema #SNSwami #KMadhu #MalayalamCinema— feeling nostalgic in Kochi / Cochin / Ernakulam.

2 days ago | [YT] | 164

Angamaly Diary

ഇംഗ്ലിഷ് പരീക്ഷയിലെ പ്രൊഫൈൽ തയാറാക്കാനുള്ള ചോദ്യത്തിലാണ് നടൻ മോഹൻലാലിന്റെ ജീവിതരേഖ ഉൾപ്പെടുത്തിയത്....

2 days ago | [YT] | 7

Angamaly Diary

കേസിൽ രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു
#Jayasurya #ED #Kerala

2 days ago | [YT] | 14

Angamaly Diary

Sonu Sood❤️
#sonusood

2 days ago | [YT] | 115

Angamaly Diary

ചെറുപ്പത്തിൽ ജോണി വാക്കർ എന്ന മമ്മൂക്ക ജയരാജ്‌ സർ ചിത്രം ടീവിയിൽ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ആയ കഥാപാത്രം ആയിരുന്നു അതിലെ കുട്ടപ്പായി.
പുള്ളിയുടെ കോളേജ് കൊറിഡോർ walk 👌👌👌👌ശേഷം ക്ലാസ്സിൽ ഉള്ള ഡയലോഗ് ഇക്കയോട് പോലും ഉള്ള ആറ്റിട്യൂട് "കൈ എടുക്ക് "🔥🔥🤣🤣
ശേഷം മണിയൻ പിള്ള രാജുവിന്റെ പ്രൊഫസർ കഥാപാത്രത്തിനു വരെ കൊടുക്കുന്ന കൊട്ട് 👌👌👌എല്ലാം കിടിലൻ.
നീലകണ്ഠൻ natarajan എന്ന ആൾ അന്ന് എന്തോ ഡാൻസറാകാൻ വന്നത് ആയിരുന്നു സിനിമയിൽ പക്ഷെ കിട്ടിയത് എന്നെന്നും ഓർമ്മയിൽ നിൽക്കുന്ന ഒരു കിടിലൻ റോൾ.
ഈ സിനിമ കാണുമ്പോ എല്ലാം ഈ സീൻ വരുമ്പോൾ ഒക്കെ വല്ലാത്ത സങ്കടം ആണ് ഇക്കയുടെ നോട്ടം കുട്ടപ്പായി പോവുന്നത് ഒക്കെ വല്ലാത്ത ഒരു സെന്റിമെന്റൽ സീൻ..
ചെറുപ്പത്തിൽ എന്നെ ഏറ്റവും ഡിസ്റ്റർബ് ചെയ്തത് ഇക്കയുടെ കഥാപാത്രം അവസാനം മരിച്ചു.
ഇക്കയെ കാത്തിരിക്കുന്ന കുട്ടപ്പായി.
ഇനി കുട്ടപായി എന്ത് ചെയ്യും നാഥൻ ഇല്ലാത്ത ഫാം ഹൌസ് ഒക്കെ ആയി ആകെ ഒറ്റപ്പെടും എന്നൊക്കെ ഓർത്തു ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട്.
ഇപ്പോഴും ഇയാൾ ഇങ്ങനെ ആണ് അല്ലേൽ ഏതാണ്ട് അത് പോലെ ഒക്കെ തന്നെ ആണ് എന്ന തോന്നൽ ആയിരുന്നു ഈ കഥാപാത്രം കാണുമ്പോ.
പക്ഷെ അണ്ണൻ വേറേ ലെവലിൽ ആണ് ഒരു ജപ്പാൻകാരിയെ ഒക്കെ കെട്ടി സുഖ ജീവിതം 😍😍❤️❤️
പുള്ളി പറയുന്നു ജോണി വാക്കർ സെക്കന്റ്‌ പാർട്ടിന്റ കാര്യം അത് ഇപ്പൊ എങ്ങനെ ആണ് 🙄🙄ഒരു പിടിത്തം കിട്ടുന്നില്ല.
ജയരാജ്‌ സർ നെ നേരിട്ട് കണ്ടപ്പോ ആണേൽ 4ദി പീപ്പിൾ റീ റിലീസ്, പെരും കളിയാട്ടം ജോണി വാക്കർ റീ റിലീസ് ഒക്കെ സംസാരിച്ചു പക്ഷെ ഇതിന്റ സെക്കന്റ്‌ പാർട്ട്‌ ന്റെ കാര്യം ചോദിക്കാൻ വിട്ടു പോയ്‌.
ആഹ് വരുവണേൽ വരട്ടെ 😍
#Jayaraj #johnywalker #neelakandannatarajan

2 days ago | [YT] | 21

Angamaly Diary

കുടുംബപുരാണത്തിന്റെ വിജയത്തിന് ശേഷം ലോഹിസാറും സത്യൻഅന്തിക്കാടും ഒരുമിച്ച പടമായിരുന്നു സസ്നേഹത്തിനിന്ന് 36 വയസ്സ്.നമ്മുടെ സമൂഹത്തിൽ നടക്കുന്ന മിശ്രവിവാഹവും ശേഷം അതിൽ ഉടലെടുക്കുന്ന സങ്കീർണതകളെയുമാണ് കഥാകൃത്തായ ലോഹി സസ്നേഹത്തിലൂടെ ചൂണ്ടിക്കാണിച്ചത്. അതുകൊണ്ടുതന്നെ കാലത്തിനതീതമായ ഒരു രചന എന്നും ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.
ക്രിസ്ത്യാനിയായ തോമസ് കുര്യനും ബ്രാഹ്മണയുവതിയായ സരസ്വതിയും വിവാഹിതരാവുന്നു. ഇരു വീട്ടുകാരുടെ യും ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും അവർ ഒരുമിച്ചു. രണ്ടുപേരും അധ്യാപകരുമാണ്. അങ്ങനെ സരസ്വതി ഗർഭിണിയാവുന്നു. തോമസിന്റെ അളിയൻ ഈനാശു ഇതറിയുകയും ഇരു വീട്ടിൽ ഇതറിയിക്കുകയും ചെയ്യുന്നു. താമസിയാതെ സരസ്വതി ഒരു പെൺകുഞ്ഞിനെ പ്രസവിക്കുന്നു. അതോടെ ദേഷ്യം എല്ലാം മറന്ന് ഇരു വീട്ടുകാരും കുട്ടിയേയും അവരെയും കാണാൻ ഇവരുടെ വീട്ടിലേക്കെത്തുകയാണ്. പ്രേമവിവാഹങ്ങളിൽ വീട്ടുകാരുടെ എതിർപ്പ് ഒരു കുഞ്ഞുണ്ടാവുന്നത് വരെ എന്ന ഫോർമുല ഇവിടെയും വിജയിക്കുന്നത് തോമസിനും സരസ്വതിക്കും ആശ്വാസം നല്കുന്നുവെങ്കിലും തങ്ങളുടെ വീട്ടുകാരുടെ യാഥാസ്ഥിതിക മതചിന്തകൾ പിന്നീട് അവരുടെ ജീവിതത്തിൽ വരുത്തിവച്ചത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.
ബാലചന്ദ്രമേനോനും ശോഭനയും സ്വതസിദ്ധമായ അഭിനയത്തിലൂടെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പിന്നെ നമ്മുടെ സത്യൻ അന്തിക്കാട് ടീം, അതായത് മലയാളസിനിമയിൽ പകരം വെക്കാൻ പറ്റാത്ത ആ കാസ്റ്റ് ഇതിലും മാറ്റുരച്ചു. ഇന്നസെന്റ്, കെ പി എ സി ലളിത,ഒടുവിൽ, സുകുമാരി, മീന, ഫിലോമിന, മാമുക്കോയ, ശങ്കരാടി, കരമന, ശാന്തദേവി, പറവൂർ ഭരതൻ അങ്ങനെ മഹത്തായ ഒരു പറ്റം കലാകാരൻമാരുടെ സംഗമം കൂടി ആയിരുന്നു സസ്നേഹം.
ചിത്രത്തിൽ രണ്ടു ഗാനങ്ങളാണ് ഉണ്ടായിരുന്നത്. പി കെ ഗോപി രചിച്ചു ജോൺസൺമാഷ് സംഗീതം നൽകിയ ഈ രണ്ടു പാട്ടുകളും എവർഗ്രീൻ ഹിറ്റാണ്. വേണുഗോപാൽ പാടിയ 'താനെ പൂവിട്ട മോഹം' എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച ഗായകനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു. ചിത്രചേച്ചി പാടിയ 'മംഗല്യപൂവിലിരിക്കും' എന്ന പാട്ടാണ് മറ്റൊന്ന്.
വിപിൻ മോഹൻ ക്യാമറയും രാജഗോപാൽ എഡിറ്റിംഗും നിർവഹിച്ചു. കാസിൽ പ്രൊഡക്ഷൻസ് നിർമിച്ച ഈ പടം സെഞ്ച്വറി വിതരണം ചെയ്തു. മേജർ സെന്ററുകളിൽ 100 ദിവസം ഓടി സസ്നേഹം തീയേറ്ററിലും സൂപ്പർഹിറ്റായി.
ഒരു ശ്രീനിവാസൻ രചനയെന്ന് തോന്നും വിധമാണ് ലോഹിസാർ ഇതെഴുതിയിരിക്കുന്നത്, കാരണം ചിത്രത്തിൽ നർമ്മത്തിന് പ്രാധാന്യം കൂടുതലുണ്ടായിരുന്നു.കാമ്പുള്ള പ്രമേയം നർമ്മത്തിന്റെ മേമ്പൊടിയും ചേർത്തൊരുക്കിയ സസ്നേഹം മലയാളപ്രേക്ഷകരുടെ ഇഷ്ടകുടുംബചിത്രമായി ഇന്നും നിലകൊള്ളുന്നു.
ഈ ചിത്രം കണ്ടവരുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

3 days ago | [YT] | 23

Angamaly Diary

മമ്മൂട്ടിയെ പറ്റി അധികം ആർക്കും അറിയാത്ത കാര്യമാണ് അദ്ദേഹം ഒരു Licensed Amateur Radio Operator ആണെന്നുള്ളത്. മമ്മൂട്ടിയുടെ Unique Amateur Callsign VU2PIJ ആണ്. ഇത് Legally Radio Waves ലൂടെ സംസാരിക്കാനുള്ള ലൈസൻസ് ആണ്. മമ്മൂട്ടി Ham Radio Operate ചെയ്യുന്ന ആയ Rare ചിത്രം Edited 👇🏻.Orginal Unedited Pic on Comment Box.
#Mammootty #RadioLicense

4 days ago | [YT] | 271

Angamaly Diary

നന്നായി അഭിനയിക്കാൻ അറിയാമെങ്കിൽ ഡാൻസും പാട്ടും ഫൈറ്റും ഒന്നും വേണ്ട ഒരു കസേരയും ഒരു പീസ് ചിക്കനും മതി..!!

ചാത്തന്റെ ഭ്രമയുഗം 🔥

6 days ago | [YT] | 837

Angamaly Diary

കാതിൽ തേൻമഴയായ് പെയ്തിറങ്ങിയ ഈണങ്ങൾ.. ഒഎൻവിയുടെ ഓർമകൾക്ക് പത്താണ്ട്

1 week ago | [YT] | 58