ഹായ് അസ്സലാമുഅലൈക്കും
ഞാൻ റഹീന റിയാസ്. ഈ ചാനലിൽ ഞാൻ നിങ്ങൾക്ക് വേണ്ടി പരിജയപ്പെടുത്തുന്നത് എന്റെ ഉമ്മാന്റെ വെറൈറ്റി പാചകങ്ങൾ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണേ ❤


Rehi's World

ഏവർക്കും എന്റേയും എന്റെ കുടുംബത്തിന്റേയും ഓണാശംസകൾ

2 years ago | [YT] | 1

Rehi's World

എല്ലാവർക്കും എന്റേയും എന്റെ കുടുംബത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ

2 years ago | [YT] | 4

Rehi's World

മത്തങ്ങ കൊണ്ട് അടിപൊളി പിടി റെസിപ്പി ആണ് കാണാൻ മറക്കല്ലേ https://youtu.be/jVG8DloU6GI

2 years ago | [YT] | 4

Rehi's World

Happy Birthday to my twin bro and me🥰🥳🥳😘

2 years ago | [YT] | 20

Rehi's World

Eid Mubarak ❤️ to all

2 years ago | [YT] | 5

Rehi's World

2 years ago | [YT] | 5

Rehi's World

*പെങ്ങള് വരുന്നുണ്ട്..*
______________


പെങ്ങമ്മാര് വീട്ടിലേക്ക് വരുന്നതും തിരിച്ചു പോകുന്നതുമായ കാര്യങ്ങൾ പറയാനിരുന്നാൽ ഒരു വലിയ കഥ പറയാനുണ്ടാകും എല്ലാർക്കും.

വരുന്നതിന് മൂന്നാല് ദിവസം മുൻപേ വിളിച്ചു പറയും.

_വെള്ളിയാഴ്ച്ച ഞാൻ വരുന്നുണ്ട് ട്ടാ..._

_ഞായറാഴ്ച്ച വൈകുന്നേരം എന്നെ ഇങ്ങട്ട് കൊടുന്നാക്കി തരണം ട്ടാ.._

"അപ്പൊ വെള്ളിയാഴ്ച്ച എങ്ങനെയാ നീ വരുന്നത്?"

_അത് നീ വന്ന് കൊണ്ടോണം.._

ആ best
ok.

എന്നും ഇങ്ങെനെയൊക്കെത്തന്നെ..

വരുന്ന ദിവസം രാവിലെ 10 മണിക്കെങ്കിലും അവിടുന്ന് ഇറങ്ങണം.
അപ്പോഴേക്ക് ആ വീട്ടിലെ ഒരാഴ്ചക്കുള്ള പണികളൊക്കെ തീർത്ത് വെച്ചിട്ടുണ്ടാകും.
സാധാരണ 4 മണിയായാലും കുളി കഴിഞ്ഞിട്ടുണ്ടാകില്ല..
ഭയങ്കരികളാണ് ഈ കാര്യത്തില് ഇവള്മാര്.

പോകുന്ന ദിവസം രാത്രി 10 മണിക്ക് എത്തിയാലും മതി.
അതല്ലെങ്കി അതിരാവിലെ കുട്ടികളുടെ സ്കൂള് മുടങ്ങുന്നതിന് മുൻപ് അവിടെ എത്തിക്കാൻ പറ്റുമെങ്കിൽ അങ്ങെനെയായാലും മതി.
അതാണ് ഏറ്റവും നല്ലത്.

മൂന്നാല് ദിവസം നിക്കാൻ വരുന്നതിന് അത്രേം ദിവസത്തെക്കുള്ള ഭക്ഷണ മെനുവൊക്കെ ആദ്യമേ വിളിച്ചു പറഞ്ഞിട്ടുണ്ടാകും.
ബിരിയാണി, മന്തി, അല്ഫാം..

രാവിലെ സ്പെഷ്യലൊന്നും വേണമെന്നില്ല.
അതെന്താ ന്നല്ലേ?
എണീക്കൂല അതെന്നെ.
ഉച്ചക്കല്ലേ എണീറ്റു വരുന്നത്.

വരുമ്പോ നാല് വലിയ കവറുകൾ കയ്യിലുണ്ടാകും.
അതെന്തിനാണ് ന്ന് എനിക്കിന്നേവരെ മനസ്സിലായിട്ടില്ല.
2 വർഷത്തേക്ക് ഗൾഫിൽ പോകുന്ന നമ്മക്ക് ഇത്രേം സാധനങ്ങൾ കൊണ്ട്പോകാനുണ്ടാകാറില്ല.
പിന്നെന്തിനാണവോ രണ്ട് ദിവസം നിക്കാൻ ഇത്രേം ഭാണ്ഡക്കെട്ടുകൾ.
രസം അതൊന്നുമല്ല
ഇവിടെയും ഒരു അലമാരയിൽ മുഴുവൻ അവരുടെ ഡ്രെസ്സും സാധനങ്ങളും തന്നെയായിരിക്കും.
ഇവിടെ വന്നാൽ അതീന്ന് ഏതേലും എടുത്തിടാനാണ് എന്നാണ് പറയുന്നത്.
പിന്നെന്തിനാണാവോ ഈ നാല് കവറുകൾ..

ചില ചോദ്യങ്ങൾക്കൊന്നും ഉത്തരം ഇല്ല, അത്ര തന്നെ.

എത്ര സുഖത്തില് കഴിയുന്ന ആളായാലും ജയിലീന്ന് ഇന്നലെ ഇറങ്ങിയ പോലെയായിരിക്കും കാട്ടിക്കൂട്ടലുകൾ..

ഒരു തരം ആക്രാന്തം..

ഇവിടെ വന്നാൽ അവർ കുട്ടികളാണ്.
പിന്നെ അവരുടെ കുട്ടികളെയൊക്കെ ഇവിടെയുള്ള ഉമ്മയോ മാറ്റാരെങ്കിലുമൊക്കെ നോക്കണം.

പണ്ട് റൂമിലിരുന്ന് മിച്ചർ കഴിച്ചതിന് എന്നെ കൊടൂരമായി തല്ലി ആട്ടിപ്പുറത്താക്കിയ എന്റെ പെങ്ങള് വന്നാൽ ഇപ്പോൾ ബെഡിൽ കിടന്ന് ഐസ്ക്രീം കഴിക്കുന്നത് കാണാം☹️.

ഈ ദിവസങ്ങളിൽ അവർക്ക് യാതൊരു നിയന്ത്രണങ്ങളും പാടില്ല എന്നാണ് മനസ്സിലിരിപ്പ്.

ഒരു പ്രത്യേക തരം സ്വഭാവം.🤷‍♂️

വീട്ടിലേക്ക് വന്ന് കയറിയതും നേരെ ഒരു പോക്കാണ് സ്റ്റോർറൂമിലേക്ക്.
സ്റ്റോർ റൂമിൽ നിന്ന് പുറത്തേക്ക് വാതിൽ ഇല്ലാഞ്ഞിട്ടാ, ഉണ്ടായിരുന്നെങ്കിൽ ആ വാതിലിലൂടെയായിരിക്കും കയറി വരുന്നത് തന്നെ..

വന്ന് കയറി പത്ത് മിനുട്ട് കൊണ്ട് നൂറ് പ്രാവശ്യം ഫ്രിഡ്‌ജ്‌ തുറന്നു നോക്കിയിട്ടും ഉണ്ടാകും.

വീട്ടിലെത്തുമ്പോ ഭയങ്കര വിഷപ്പായിരിക്കും ഈ പാവങ്ങൾക്ക്.
ആനയെ പൊരിച്ചു കൊടുത്താലും അപ്പൊ തീർക്കും എന്നൊക്കെ തോന്നും.
അല്ലറ ചില്ലറ സ്റ്റോർറൂം ബേക്കറിയൊക്കെ തിന്ന് കഴിഞ്ഞാൽ പിന്നെ വെറുതെ ഒരു ചോറ് കഴിക്കലുണ്ട്.
അത് കണക്കിൽ കൂട്ടാൻ പാടില്ല വെറുതെ കഴിക്കുന്നതാ..
കണക്കിൽ പെടുന്നത് അൽപ സമയത്തിന് ശേഷം ഡ്രെസ്സൊക്കെ മാറ്റിയിട്ട് വന്ന് കഴിക്കും.

ഉറക്കമാണ് മെയിൻ,
രണ്ടാം സ്ഥാനം ഭക്ഷണത്തിനും..
അലക്കലും കുളിയുമൊക്കെ ആർക്കോ വേണ്ടിയെന്നപോലെ ഒരു വഴിപാടാണ്.
കുളിച്ചാൽ കുളിച്ചു
അത്ര തന്നെ.

പോകുന്നതിന് തലേന്ന് രാത്രി മുതൽ ഒന്ന് ഉഷാറാകും. ഡ്രെസ്സൊക്കെ എടുത്തു വെക്കണ്ടേ..

ആ നാല് കവറും അത് പോലെ തിരിച്ചും കൊണ്ട് പോകും.
കൂടാതെ അഞ്ചാമത് ഒരു കവറും കൂടെ ഉണ്ടാകും.

കഴിഞ്ഞ മാസം അവര് പോയപ്പോൾ മുതൽ അടുത്ത തവണ അവർ വരുമ്പോൾ കൊണ്ട് പോകാനുള്ള സാധനനങ്ങൾ ഇവിടെ ശേഖരിച്ചു വെക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടാകും.
ആ സാധനങ്ങളാണ് ആ അഞ്ചാമത്തെ കവറിൽ.
തേങ്ങയും മാങ്ങയും ചേനയും കുമ്പളങ്ങയും തുടങ്ങി സകലഗുലാവി സാധനങ്ങളും അതിലുണ്ടാകും.
അതിനൊക്കെ പുറമേ അവരുടെ വക വന്നപ്പോൾ മുതൽ നോട്ടമിട്ടു വെച്ച ചട്ടി, പാത്രങ്ങൾ, ചെടി തുടങ്ങിയവ വേറെയും കൈക്കലാക്കും😎.
എന്തിനധികം പറയണം
ബാത്‌റൂമിലിടുന്ന ചെരുപ്പ് വരെ ഇഷ്ടപ്പെട്ടാൽ പാക്ക് ചെയ്തിരിക്കും..😕.

എല്ലാം കഴിഞ്ഞ് തിരിച്ചു
പോകുമ്പോൾ ആ മുഖത്തൊരു വാട്ടമുണ്ടാകും..
ഹൗ..
അതൊന്ന് കാണണം
ഇനി നാലഞ്ചു വർഷത്തേക്ക് വരില്ലല്ലോ എന്ന പോലെയാണ് യാത്ര പറച്ചിലൊക്കെ..

അടുത്ത തവണ അവളുടെ വിളി വരുമ്പോഴായിരിക്കും നമ്മള് ചിന്തിക്കുക

" _പടച്ചോനേ.._
_ഇത്രപെട്ടെന്നൊരു മാസമായോ.._😯😯"
____________________

*ഇനി പറ*

*നിങ്ങടെ വീട്ടിലും ഇങ്ങെനെയൊക്കെത്തന്നെയാണോ?*

3 years ago | [YT] | 6

Rehi's World

https://youtu.be/x98uo4fSpZo അടിപൊളി short film ആണ് എല്ലാവരും വീഡിയോ കണ്ട് like subscribe and share ചെയ്യുക

3 years ago | [YT] | 0

Rehi's World

ഹാപ്പി ജനിച്ചൂസം ❤️❤️❤️my twin bro and me❤️❤️

3 years ago | [YT] | 19