വീണ്ടും ഇരിക്കാൻ പറ്റാത്ത അവസ്ഥ വന്നതിനാലാണ് വീഡിയോകൾ ചെയ്യാത്തത്. കുറച്ച് ദിവസം മുൻപേ ഉറക്കത്തിൽ ഒന്ന് തുമ്മിയതാണ്. വീണ്ടും ഡിസ്കിൽ നീരായി. ഒരാഴ്ച മുൻപ് സൈനസ് വന്നത് കൊണ്ട് അതിന്റെ മരുന്ന് എടുക്കേണ്ടി വന്നു. (അലർജി മരുന്ന് മൂലം മാറിയതിനാൽ കുറെക്കാലമായി തുമ്മൽ മൂക്കൊലിപ്പ് എന്നിവ ഇല്ലായിരുന്നു. കൊച്ചിയിലെ ഡ്രൈ കാലാവസ്ഥ കൂടി ആയപ്പോൾ സൈനസ് ആയി. മൂക്കിൽ നിന്ന് ബ്ലീഡിങ് ആയപ്പോഴാണ് അറിഞ്ഞത്) മറ്റ് ഇൻഫെക്ഷൻ വരുമ്പോ sciatica യുടെ മരുന്ന് നിർത്തി വെയ്ക്കണം. അങ്ങനെ 2 ആഴ്ച നിർത്തി വീണ്ടും ജലദോഷം 2 ദിവസം മുന്നേ തുമ്മൽ ഒടുവിൽ ഇതാണ് അവസ്ഥ. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ട സ്വത്താണ് സന്ധിവാതം. കഴിഞ്ഞ അപ്പോയ്മെന്റിൽ ഡോക്ടർ അത് പറഞ്ഞിരുന്നു. ലൈഫ് ഫുൾ വ്യായാമം എന്നതാണ് പരിഹാരം അല്ലെങ്കിൽ സന്ധികളിൽ നീർക്കെട്ട്, വേദന എന്നിവ തന്നെയാണ്. ഇതിപ്പോൾ sciatica എന്നൊരു injury കൂടി ഉള്ളത് കൊണ്ട് എല്ലാ വ്യായാമവും ചെയ്യാൻ പറ്റില്ല. ഡിസ്ക് നു ആയാസമില്ലാത്തത് വേണം ചെയ്യാൻ. ഇടയ്ക്കിടെ ഇങ്ങനെ കിടപ്പാകുമ്പോൾ കുറച്ച് ബുദ്ധിമുട്ടാണ്.
ഇപ്പോ വേദന മാത്രമല്ല വല്ലാത്ത പുകച്ചിൽ പോലെയുള്ള അസ്വസ്ഥതയുമുണ്ട്. കിഴി വെയ്ക്കുമ്പോ കുറയും പക്ഷേ നീര് വറ്റുന്നത് വരെ കിടന്നേ പറ്റൂ.
കിടപ്പ് നമ്മളെ മാനസികമായി നല്ലോണം തളർത്തുമല്ലോ. നല്ല ബുദ്ധിമുട്ടുണ്ട് മാനസികമായി. ചികിൽസ നന്നായ് ഫലിച്ചു വരുമ്പോൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾ വരുന്നത് കൂടി മനസ്സിനെ തളർത്തുന്ന ഒന്നാണ്. കഴിഞ്ഞ തവണ മാറി വന്നപോഴാണ് വൈറൽ ഫീവർ വന്നത്. ഇത്തവണ സൈനസ്. നന്നായ് ഒന്ന് എക്സർസൈസ് ചെയ്യാൻ പറ്റിയിരുന്നു എങ്കിൽ പോലും മരുന്ന് നിർത്തുന്ന അളവിൽ ഇത് മാറിക്കിട്ടിയേനെ.
ഈ ഉറപ്പ് എന്താണെന്ന് വെച്ചാൽ ഇതിലും മോശം അവസ്ഥയിൽ ഞണ്ട് നടക്കുന്നത് പോലെ ആയതാണ് ഞാൻ. ഇപ്പോ നടന്നാൽ നീര്,വേദന കൂടും എന്നതാണ് അല്ലാതെ കാല് നിലത്ത് കുത്താൻ പറ്റാത്ത പണ്ടത്തെ ആ അവസ്ഥയിലല്ല. ഇവിടെ പങ്കുവെയ്ക്കാൻ കാരണം എന്നെ കാണുന്നില്ലല്ലോ എന്ന് നിങ്ങളൊക്കെ തിരക്കുമല്ലോ എന്നതാണ്.
ഞാൻ എവിടേം പോയിട്ടില്ല കേട്ടോ, ചെറിയ ഒരു സർവീസ് അത്രേ ഉള്ളൂ. ഒരിക്കൽ മരുന്നൊന്നും ഇല്ലാതെ ഓടാനും ചാടാനു പറ്റുന്ന അളവിലുള്ള ആരോഗ്യവും എനിക്കുണ്ടാകും. അല്ലെങ്കിലും പ്രത്യാശകളല്ലേ നമ്മളെ മുന്നോട്ടിൽ നയിക്കുന്നത്.
കൂടെയുള്ളവരാണ് എന്നുമെന്റെ ശക്തി., എന്റെ മാതാപിതാക്കൾ മരിച്ചു പോയെങ്കിലും കൂടപ്പിറപ്പായി ആരും ഇല്ലെങ്കിലും നമുക്ക് ജീവിക്കാൻ ദൈവം ആരെയെങ്കിലുമൊക്കെ നമുക്ക് വേണ്ടി ബാക്കിവെയ്ക്കും. മുന്നോട്ട് ജീവിക്കാൻ എനിക്ക് നിങ്ങളൊക്കെ ധാരാളം മതി.
എന്റെ ഈ അവസ്ഥയിൽ എന്നെ സഹായിക്കാൻ പറ്റുന്നവർ ഒന്ന് സഹായിക്കണം എന്ന അഭ്യർത്ഥ കൂടി പറയുകയാണ്. ഞാൻ ഹോസ്പിറ്റലൈസ്ഡ് അല്ല. എന്റെ ഡോക്ടർ പാലക്കാട് ആണ്. 2 മാസം കൂടുമ്പോൾ ആണ് ഡോക്ടറിനെ നേരിൽ കാണേണ്ട ആവശ്യമുള്ളു. അല്ലാത്തപ്പോൾ ഫോണിലൂടെ കൺസൾട്ട് ചെയ്യും. ആയുർവേദം ആയതിനാൽ മരുന്നുകൾക്ക് വിലയുണ്ട്.
കുറച്ച് നാളായി ഭക്ഷണം അടക്കമുള്ള എന്റെ എല്ലാ കാര്യങ്ങളും നടത്തുന്നത് നിങ്ങളാണ്. യൂട്യൂബ്, ഫേസ്ബുക്ക് വരുമാനം ഇല്ലാത്തിടത്ത് ഞാൻ ചെയ്യുന്ന വീഡിയോകൾക്ക് പ്രോത്സാഹനമായി നിങ്ങൾ എനിക്കയക്കുന്ന തുകകളാണ് എന്റെ ആകെ വരുമാനം. വീഡിയോ ചെയ്യാൻ ഇരിക്കാൻ പറ്റാത്തപ്പോ ഈ സഹായവും എനിക്ക് കിട്ടില്ല. അതുകൊണ്ട് തന്നെ ആകെ വഴിമുട്ടിയ അവസ്ഥയിൽ തന്നെയാണ്. അതുകൊണ്ട് കൂടിയാണ് ഈ അഭ്യർത്ഥന പറ്റുന്നവർ പറ്റുന്നത് പോലെ എന്നെ ഒന്നുകൂടി സഹായിക്കുക🙏
നിരാശയില്ല പക്ഷേ മനസ്സിനും ശരീരത്തിനും വേദനയുണ്ട് എന്നത് സമ്മതിക്കാതെ വയ്യ. കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ
Mareena Daisy George
nb: ഫോട്ടോ കിഴിപിടിക്കാൻ വന്ന സുഹൃത്ത് പ്രോത്സാഹിപ്പിക്കാൻ എടുത്തത്.( ചിരി വന്നില്ല അതാ ചിരിക്കാഞ്ഞത് എന്റെ ഒർജിനൽ അല്ലെങ്കിൽ raw ഇമേജ് ഇതാണ് ) നന്ദി നമസ്കാരം
അല്ല ബേസിക്കലി മനുഷ്യനാണ് ഒരു മനുഷ്യന് എല്ലാ സമയത്തും സ്നേഹമായൊന്നും ഇരിക്കാൻ കഴിയില്ല. മനുഷ്യസഹജമായ എല്ലാ വികാരവേലിയേറ്റങ്ങളിലൂടെയും അമ്മയായിട്ടുള്ള സ്ത്രീകളും കടന്നു പോകും
ഊണും ഉറക്കവും കരിയറും പുറംലോകവും ഉപേക്ഷിച്ച് കുഞ്ഞുങ്ങളെ നോക്കുന്ന അമ്മമാരുണ്ട്
സ്വന്തം കുഞ്ഞിന് വേണ്ടി ജീവിതപങ്കാളിയെ വരെ ഉപേക്ഷിക്കാൻ മടിയില്ലാത്ത അമ്മമാരുണ്ട്
അതെ സമയം ജനിച്ചയുടൻ അമ്മത്തൊട്ടിൽ നിക്ഷേപിക്കുന്ന, കാമുകന് വേണ്ടി പാറയിൽ എറിഞ്ഞു കൊല്ലുന്ന, പോസ്റ്റ്പാർട്ടം ബാധിച്ച് കരയുന്ന കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊല്ലുന്ന അമ്മമാരും ഇവിടെ ജീവിച്ചിരിക്കുന്നുണ്ട്.
അവർ മനുഷ്യരാണ് എന്നതാണ് കാരണം
സ്വഭാവവൈകല്യമുള്ള, നാർക്സിസ്റ്റ് ആയ, ടോക്സിക് ആയ അമ്മമാരുള്ള കുട്ടികൾ പലവിധ ട്രോമകളിലൂടെയാണ് വളരുക. അവർക്ക് അമ്മയെന്നാൽ സ്നേഹസങ്കല്പം ആയിരിക്കില്ല. ആ ട്രോമ കൊണ്ട് മരിച്ചു പോയവരുണ്ട്. ചത്തതിനോക്കുമേ ജീവിച്ചിരിക്കുന്നവരുണ്ട്.
ജീവിതം നശിപ്പിച്ച അമ്മയെ അങ്ങേയറ്റം വെറുക്കുന്നവർ, ഇനിയൊരു ജന്മമുണ്ടെങ്കിൽ അവരുടെ കുഞ്ഞായി ജനിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നവർ. മനുഷ്യരെന്ന പരിഗണ അങ്ങനെ വളർന്ന, വളരെ ദുസഹമായ ഒരു ജീവിതം അനുഭവിച്ച അവർക്കും നൽകേണ്ടതുണ്ട്.
അമ്മയെന്ന മനുഷ്യൻ കുഞ്ഞെന്ന മനുഷ്യനു നൽകുന്ന വേദനകളും വേദനകളാണ്. സന്തോഷനിമിഷങ്ങൾ സന്തോഷ നിമിഷങ്ങളും സ്നേഹ നിമിഷങ്ങൾ സ്നേഹ നിമിഷങ്ങളുമാണ്.അതിനാൽ ദയവായി ഒരു അമ്മ കുഞ്ഞ് ബന്ധം പുറത്ത് നിന്നും അളക്കാതിരിക്കൂ.
നിങ്ങൾ അനുഭവിച്ച അമ്മയുമൊത്തുള്ള സ്നേഹ നിമിഷങ്ങൾ വെച്ച് ഓർത്തുവെയ്ക്കാൻ ഒരു നല്ല നിമിഷം പോലും ഉണ്ടാവാതെ പോയ കുഞ്ഞുങ്ങളുടെ വേദനയെ നിസ്സാരമാക്കാതിരിക്കൂ.
ഒരാൾ മരണപ്പെട്ടാൽ ആദരാഞ്ജലികൾ എന്നത് മാത്രമേ നിങ്ങളുടെ നാവിൽ വരാൻ പാടുള്ളൂ. അതിനപ്പുറം എന്ത് പറഞ്ഞാലും അത് നിങ്ങളുടെ അതിർവരമ്പുകളെ ഭേദിക്കലാണ്. അത് മാന്യതയല്ല.
ലോകത്തിലെ എല്ലാ വീടും നിങ്ങളുടെ വീട് പോലെയല്ല. എല്ലാവർക്കും അച്ഛനും അമ്മയും അച്ഛനും അമ്മയുമല്ല. പലരും ചെങ്കൽ ചൂളയിൽ നിന്നും പുറത്ത് വന്ന കല്ലുകളാണ്. ചൂള വേറെയാണ് എന്നേയുള്ളൂ അനുഭവങ്ങൾ ഏറെക്കുറെ ഒന്ന് തന്നെ. ഫലങ്ങളും
ശോഭാമ്മയുടെ കൂടെ ഒരു ഫോട്ടോ അത് ടൂ ഡു ലിസ്റ്റിൽ ഒന്നാമത്തെ ആയിരുന്നു. ശോഭാമ്മ എന്ന് വിളിച്ചത് വെറുതെയല്ല, അതിനൊരു കാരണമുണ്ട്.
രാഷ്ടീയം ശ്രദ്ധിക്കാൻ തുടങ്ങിയ കാലം മുതൽ എണ്ണം പറഞ്ഞ വാക്കുകൾ കൊണ്ട് ചുട്ടമറുപടി നൽകുന്ന, മറുപടി ബാക്കിയില്ലാത്ത രീതിയിൽ എതിരാളികളുടെ വായടപ്പിക്കാൻ ശേഷിയുള്ള, ആരുടെ മുന്നിലും ഒരു തരത്തിലും കുറഞ്ഞു പോകാത്ത പെണ്ണൊരുത്തി 🔥
അതായിരുന്നു ഞാൻ കണ്ട ശോഭാ സുരേന്ദ്രൻ.
മുൻപ് പല കോൺക്ലവുകളിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും അടുത്തേക്ക് ചെല്ലാനോ ഒന്ന് സംസാരിക്കാനോ ഉള്ള ധൈര്യമുണ്ടായിരുന്നില്ല. കാരണം എന്റെ മനസ്സിൽ അത്ര തീപ്പൊരിയാണ് ശോഭ സുരേന്ദ്രൻ എന്ന നേതാവ്.
കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂ കണ്ടു. അതോടെ ഇപ്പറഞ്ഞ ചിത്രത്തിൽ ചെറിയൊരു മാറ്റം സംഭവിച്ചു. തീപ്പൊരി നേതാവിന്റെ അമ്മ മനസ്സ് അതിലൂടെ വ്യക്തമായി കണ്ടു. അതോടെ തീരുമാനിച്ചു. ഈ പ്രോഗ്രാമിൽ ശോഭമ്മയെ കണ്ടു എനിക്ക് ഫോട്ടോ എടുക്കണമെന്ന്. (ഇന്റർവ്യൂ കാണാത്തവർ ഉണ്ടെങ്കിൽ കാണുക.അത്രമേൽ ഹൃദ്യമാണ് അത്)
പരിപാടികൾ എല്ലാം കഴിഞ്ഞ് എന്റെ ജോലിയും ഒരു വിധം കഴിഞ്ഞ് ആണ് ഫോട്ടോ എടുക്കാൻ അവസരം കിട്ടിയത്., അതിന്റെ കേടുപാടുകൾ ഫോട്ടോയിൽ കാണാനുമുണ്ട്😂
ഫോട്ടോ എടുക്കാൻ അത്രയും തിരക്കായിരുന്നു. അല്പനേരം പമ്മി പമ്മി അവസരം കിട്ടുമോ എന്നറിയാൻ അവിടെ നിന്നു. ഒരു ചാൻസ് കിട്ടിയില്ല എന്നതാണ് നേര്.
ഒട്ടും പ്രതീക്ഷിക്കാതെ, എന്താ അവിടെ നിൽക്കുന്നേ ഇങ്ങ് വാ എന്നുപറഞ്ഞ് ശോഭാമ്മ കൈ നീട്ടി എന്റെ കയ്യിൽ പിടിച്ചു. എനിക്കാകെ അമ്പരപ്പായി. ഫോട്ടോ എടുക്കാനാ എന്ന് പറഞ്ഞപ്പോ അതിനെന്താ എന്നുപറഞ്ഞ് പോസ് ചെയ്തു. എനിക്കാകെ സംശയമായി ഇനി എന്നെ അറിയാമോ ആവോ എന്നായി. ഞാൻ പറഞ്ഞു മാധ്യമപ്രവർത്തകയാണ് എന്ന്. അതിനെന്താ മോള് വാ എന്ന് പിന്നേം. ഫോട്ടോ എടുത്ത് സ്തംഭിച്ചു നിൽക്കുന്ന ഫെജിനോട് നമ്പർ നോട്ട് ചെയ്തോ ഫോട്ടോ എനിക്ക് വാട്സാപ്പിൽ അയച്ചു തരണം കേട്ടോ എന്ന്😍
ഇനി നിങ്ങൾ പറ ഞാനെങ്ങിനെ ശോഭാമ്മ എന്ന് വിളിക്കാതിരിക്കും.
അമ്മ തന്നെയല്ലേ… അങ്ങനല്ലേ ചേർത്ത് പിടിച്ചത് ❤️
ഇനിയൊരിക്കൽ ഇതിലും നല്ല ഫോട്ടോ ഞങ്ങളെടുക്കും. എന്നിട്ട് ഇവിടെ പോസ്റ്റ് ചെയ്യും കണ്ടോ 😌
അതിജീവനത്തിന്റെ പ്രതീകമാണ് എനിക്ക് സദാനന്ദൻ മാസ്റ്റർ🔥
ഇന്നലെ തിരുവനന്തുപുരത്ത് അമിത്ഷാ വരുന്ന മീറ്റിംഗിന് പോയിരുന്നു. കൗൺസിലർമാരും മെമ്പർമാരും അടങ്ങുന്ന ആ മീറ്റിങ്ങിൽ ഞാൻ കണ്ടത് ഇതുവരെ ഒരു പാർട്ടിയിലും കാണാത്ത അച്ചടക്കവും ഡെക്കറവും ക്ലാസുമാണ്. മാധ്യമങ്ങൾക്കൊന്നും അറിയാത്ത അല്ലെങ്കിൽ അറിയിക്കാത്ത ബിജെപി കേരള എങ്ങിനെയാണ് എന്നതിനെക്കുറിച്ച് ഒരു വീഡിയോ തന്നെ ചെയ്യുന്നുണ്ട്. ആഗ്രഹിച്ച ഒരുപാട് പേരെ അവിടെ നേരിൽ കാണാൻ കഴിഞ്ഞു. ഒരുപാട് ആഗ്രഹിച്ചതാണ് മാഷിന്റെ പോരാട്ടകഥ കേട്ടത് മുതൽ ഇങ്ങനെ ഒരു ചിത്രം സംഭവിക്കണമെന്ന്. എന്റെ കേരളത്തിന് പ്രതീക്ഷിക്കാൻ വകയുണ്ട്. നമുക്ക് അന്തസ്സോടെ മുന്നിൽ നിന്ന് നയിക്കാൻ നല്ല വ്യക്തിത്വമുള്ള നേതാക്കളുണ്ട്.
ബിത്വ : ഞാൻ പോയത് മീറ്റിംഗിന് അല്ല പബ്ലിക് ഒപ്പീനിയൻ എടുക്കാനാണ്. സിപിഎം ൽ തൊഴിലുറപ്പ്ക്കാരെ ഭീഷണിപ്പെടുത്തി കൊണ്ടുവന്നു ആളെണ്ണം തികച്ചിരുന്നെങ്കിൽ ഇവിടെ പാസില്ലാത്ത ഒരു കുഞ്ഞിനെപ്പോലും അകത്തേക്ക് കയറ്റി വിടുന്നുണ്ടായിരുന്നില്ല. എന്റെ ജോലി പുറത്ത് നിന്ന് ചെയ്യേണ്ടതായിരുന്നു ഭംഗിയായി ചെയ്യാനും സാധിച്ചു
സ്ത്രീകളോട് വയസ്സ് ചോദിക്കരുത് പറയരുത് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഞാൻ പറയും. ഇന്നത്തോടെ മുപ്പത്തിയഞ്ചിലേക്ക് കടക്കുകയാണ്. കഴിഞ്ഞുപോയ പിറന്നാളുകളെയൊക്കെ അപേക്ഷിച്ച് ഈ കഴിഞ്ഞ കുറച്ചു വർഷങ്ങൾ അതായത് മുപ്പത് കഴിഞ്ഞുള്ള വർഷങ്ങൾ സ്വല്പം കൂടി ബോധത്തോടെയാണ് കടന്നു പോയത് എന്നതിൽ സന്തോഷമുണ്ട്. നമ്മൾ ജീവിച്ചു തീർത്ത ഓരോ വർഷങ്ങളും ഓരോ പോരാട്ടമാണ് എന്നിരിക്കെ നമ്മളെന്തിന് വയസ്സ് മറച്ചു വെയ്ക്കണം? അഭിമാനത്തോടെ അനുഭവപരിചയത്തെക്കുറിച്ച് പറയണ്ടേ നമ്മൾ 😍. ഇതെന്റെ കാര്യം മാത്രമാണ് കേട്ടോ എല്ലാവരും അവരവർക്കിഷ്ടമുള്ളത് പോലെ ചെയ്യട്ടെ.
അപ്പോ പറഞ്ഞു വന്നത് ഇതാണ്. ആഘോഷങ്ങൾ ആഗ്രഹിക്കാത്ത, സമാധാനം ആഗ്രഹിക്കുന്ന, ആരോഗ്യത്തോടെയിരിക്കാൻ കൊതിക്കുന്ന,ചെയ്ത് തീർക്കാൻ കഴിയാതെ പോയ ജോലികൾ ചെയ്തു തീർക്കാൻ പരമാവധി ശ്രമിക്കുന്ന ഒരു പിറന്നാൾ തന്നെയാണ് ഇത്. മറ്റ് പിറന്നാളുകളേക്കാൾ ഒരു മാറ്റം എന്തെന്ന് വെച്ചാൽ പണിയെടുക്കാൻ പറ്റാഞ്ഞത് കൊണ്ട് സ്വല്പം പോക്കറ്റ് കീറി ഇരിക്കുകയാണ് എന്നതാണ് 🤭. അത് സാരമില്ല എല്ലാം റെഡിയാകും.
അപ്പോ ല്ലാരും കുട്ടിക്ക് പിറന്നാൾ ആശംസകൾ പറഞ്ഞോളൂ. ഗിഫ്റ്റ് അയക്കാൻ ആഗ്രഹിക്കുന്നവർക്ക് gpay നമ്പർ തന്നേക്കാം 😌 അപ്പോ സന്തോഷജന്മദിനം കുട്ടിക്ക് 😍
NB : ഫോണിന്റെ ഫിൽട്ടർ പനിയൊക്കെ വന്നു ആകെ ശോകമായി എന്ന് തോന്നുമ്പോ ഉപയോഗിക്കാം ഉള്ളതാണ്. അതിലൊരു നാണക്കേടുമില്ല. കോൺഫിഡൻസ് ആണ് എല്ലാം. അതിൽ ലുക്കും ഒരു മാറ്റർ ആണ്. അതുകൊണ്ട് ഫിൽറ്റർ നമ്മളെ സന്തോഷിപ്പിക്കുമ്പോ എന്തിനത് വേണ്ടെന്ന് വെയ്ക്കണം 😌. മേക്കപ്പിന് കുറവില്ല എന്ന് കമന്റ് ഇടുന്നവരോട്. ഇത് ഫിൽട്ടർ ആണ്. ഇത്രേം മേക്കപ്പ് ഇടാൻ ചില്ലറ പൈസ ഒന്നും പോര 😆 അപ്പോ എല്ലാം പറഞ്ഞത് പോലെ 😍
വൈറൽ ഫീവർ അതേത്തുടർന്ന് ഉണ്ടായ ചെസ്റ്റ് ഇൻഫെക്ഷനും ചുമയും മുൻപേ ഉള്ള sciatica യും ഒക്കെ കൂടി ആകെമൊത്തം 12 ദിവസം കിടത്തിക്കളഞ്ഞു.
ഒന്ന് ബെറ്റർ ആയി വന്ന sciatica ഓരോ ചുമയ്ക്കും പിന്നേം കൂടി നടുവ് പഴയ പോലെയായി എന്നതൊക്കെയാണ് സംഭവിച്ചത്.
ഇപ്പോൾ നടുവിന്റെ വേദന കുറഞ്ഞു അത്യാവശ്യം കുറച്ചധികം നേരം ഇരിക്കാം എന്നായി. നടക്കുമ്പോൾ വേദനയില്ല 😍 തുമ്മൽ /അലർജി നിയന്ത്രണത്തിൽ ആയി സത്യം പറഞ്ഞാൽ കുറച്ച് അധികം ദിവസങ്ങളായി തുമ്മിയിട്ടില്ല.പനി വന്നപ്പോൾ ശ്വാസംമുട്ടൽ സംസാരിക്കാൻ കഴിയാത്ത വിധം ഉണ്ടായിരുന്നു. ഏകദേശം 15 വർഷം മുൻപ് ആണ് എനിക്ക് ഇങ്ങനൊരു അവസ്ഥ വന്നിട്ടുള്ളത്. അത് കഴിഞ്ഞു ദേ ഇപ്പോഴാണ്. ഇപ്പോൾ വരണ്ടചുമ, ചെറിയ ശ്വാസം മുട്ടൽ എന്നിവ മാത്രേ ഉള്ളൂ. അതും കുറഞ്ഞു വരുന്നു.
Dr. ഷാബു പട്ടാമ്പി ഒരു ചെറിയ പുള്ളിയല്ല എന്ന് എനിക്ക് മറ്റ് ചികിത്സകൾ സജസ്റ്റ് ചെയ്ത എല്ലാവരോടും ഞാൻ പറഞ്ഞത് വെറുതെയല്ല. ഡോക്ടർ പറയുന്നത് ഞാൻ കറക്ടായി ഫോളോ ചെയ്യാത്തതിന്റെ പ്രോബ്ലം മാത്രമേ ഉള്ളൂ.
ആകെയുള്ള ഇപ്പോഴത്തെ ഒരു പ്രശ്നം ഇൻഫക്ഷൻ വന്നപ്പോ ശബ്ദം പോയി എന്നുള്ളതാണ്. എന്നെ സംബന്ധിച്ച് അതൊരു വലിയ പ്രശ്നമാണ്. അതാണല്ലോ ചോറ് 😂 ഒരാഴ്ചത്തെ വോയ്സ് റസ്റ്റ് ആണ് ഡോക്ടർ സജസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാഴ്ച കൂടി എനിക്ക് പറ്റുമോ അറിയില്ല. ശ്രമിക്കാം 🤭
ഇഞ്ചിവെള്ളം ഒക്കെ കുടിച്ച് മാക്സിമം ശബ്ദം വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട്. എത്രവേഗം ശരിയാകുന്നോ എത്രവേഗം വീഡിയോയുമായി ഞാൻ വരും. വാർത്തകൾ എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു മിണ്ടാതിരിക്കുക അസാദ്ധ്യം 😌
ഫോട്ടോ നിലവിൽ ഉള്ള ഞാനാണ് സൂക്ഷിച്ചു നോക്കണ്ട ഫിൽറ്റർ ആണ് 😌 ഒരാഴ്ച്ച വൈറസ് എന്റെ ജീവനൊഴികെ എല്ലാം കൊണ്ടുപോയ പോലെയാണ്. അതുകൊണ്ട് ഒരു മനസുഖത്തിന് ഫോട്ടോയിൽ എങ്കിലും വൃത്തിയായി ഇരിക്കട്ടെ😂
എല്ലായിടത്തും വൈറൽ ഫീവർ ആണ് ദയവ് ചെയ്തു എല്ലാവരും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കാൻ ശീലിക്കുക. അല്ലെങ്കിൽ എന്റെ അവസ്ഥയാവും.
ജോലി ചെയ്യാൻ കഴിയാഞ്ഞിട്ടും എനിക്ക് ആഹാരത്തിനും മരുന്നിനും മുട്ട് വന്നില്ല. ഇവിടെയുള്ള ഓരോരുത്തരും അവരുടെ വീട്ടിലെ ഒരംഗത്തെ പോലെ കയ്യിലുള്ളത് തന്ന് എന്നെ കരുതി. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾക്ക് വേണ്ടി ഞാൻ പതിന്മടങ്ങ് പവറോടെ തിരികെ വരും. പിന്നെ എനിക്ക് വേണ്ടിയും ❤️
മേക്കപ്പ് ഇല്ല ലൈറ്റ് ഇല്ല ആറ് ദിവസമായി കടുത്ത പനിയും ജലദോഷവും ശ്വാസം മുട്ടലും തുമ്മുമ്പോൾ തെറ്റുന്ന ഡിസ്കുമായി കട്ടിലിൽ കിടക്കുന്നു. ഡിസ്ക് തെന്നി കാലിലെ നാഡിയിൽ കുത്തുന്ന ബോഡി കണ്ടീഷനിലൂടെയാണ് മൂന്ന് വർഷമായി ഞാൻ കടന്നു പോകുന്നത്. ചേരാത്ത എണ്ണയുടെ ഉപയോഗം മൂലം നീരിറങ്ങി മസിലുകൾ ഷ്രിങ്ക് ആയിപ്പോകുന്ന സാഹചര്യമാണ് ഉണ്ടായത്. അമ്മയുടെ മരണത്തെ തുടർന്നുണ്ടായ മാനസികനില കൊണ്ട് ഭക്ഷണത്തിന്റെ അപര്യാപത്യ അതുകൊണ്ട് ഉണ്ടായ പ്രോട്ടീൻ ഡെഫിഷ്യൻസി ഇതൊക്കെയാണ് ഈ കണ്ടീഷൻ ഉണ്ടാകാൻ കാരണം. Sciatica എന്നാണ് ഈ കണ്ടീഷന്റെ പേര്. കാല് നിലത്ത് കുത്താൻ പറ്റാത്ത അവസ്ഥ. അലർജി കൂടപ്പിറപ്പായതിനാൽ ഡിസംബർ ജനുവരി മാസങ്ങൾ എനിക്കൊരു ബാലികേറാമലയാണ്. അതുകൊണ്ട് തന്നെ ജോലി ചെയ്യാൻ പോലും എഴുന്നേറ്റ് ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് അഡ്രസ് ചെയ്യേണ്ട ഒരുപാട് വിഷയങ്ങൾ കേരളത്തിൽ ഉണ്ടായിട്ടും വീഡിയോ ചെയ്യാൻ പറ്റാതെ ആയിപ്പോയത്. പ്രാർത്ഥനകൾ വേണം 🙏 വേഗം അസുഖം മാറി വരും. കൂടെയുണ്ടാകണം സാമ്പത്തീകമായി സഹായിക്കാൻ കഴിയുന്നവർ അങ്ങിനെയും സഹായിക്കണം എന്ന് അഭ്യർഥിക്കുന്നു.
Poli News
പ്രിയപെട്ട പ്രേക്ഷകരെ,
വീണ്ടും ഇരിക്കാൻ പറ്റാത്ത അവസ്ഥ വന്നതിനാലാണ് വീഡിയോകൾ ചെയ്യാത്തത്. കുറച്ച് ദിവസം മുൻപേ ഉറക്കത്തിൽ ഒന്ന് തുമ്മിയതാണ്. വീണ്ടും ഡിസ്കിൽ നീരായി. ഒരാഴ്ച മുൻപ് സൈനസ് വന്നത് കൊണ്ട് അതിന്റെ മരുന്ന് എടുക്കേണ്ടി വന്നു. (അലർജി മരുന്ന് മൂലം മാറിയതിനാൽ കുറെക്കാലമായി തുമ്മൽ മൂക്കൊലിപ്പ് എന്നിവ ഇല്ലായിരുന്നു. കൊച്ചിയിലെ ഡ്രൈ കാലാവസ്ഥ കൂടി ആയപ്പോൾ സൈനസ് ആയി. മൂക്കിൽ നിന്ന് ബ്ലീഡിങ് ആയപ്പോഴാണ് അറിഞ്ഞത്) മറ്റ് ഇൻഫെക്ഷൻ വരുമ്പോ sciatica യുടെ മരുന്ന് നിർത്തി വെയ്ക്കണം. അങ്ങനെ 2 ആഴ്ച നിർത്തി വീണ്ടും ജലദോഷം 2 ദിവസം മുന്നേ തുമ്മൽ ഒടുവിൽ ഇതാണ് അവസ്ഥ. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ട സ്വത്താണ് സന്ധിവാതം. കഴിഞ്ഞ അപ്പോയ്മെന്റിൽ ഡോക്ടർ അത് പറഞ്ഞിരുന്നു. ലൈഫ് ഫുൾ വ്യായാമം എന്നതാണ് പരിഹാരം അല്ലെങ്കിൽ സന്ധികളിൽ നീർക്കെട്ട്, വേദന എന്നിവ തന്നെയാണ്. ഇതിപ്പോൾ sciatica എന്നൊരു injury കൂടി ഉള്ളത് കൊണ്ട് എല്ലാ വ്യായാമവും ചെയ്യാൻ പറ്റില്ല. ഡിസ്ക് നു ആയാസമില്ലാത്തത് വേണം ചെയ്യാൻ. ഇടയ്ക്കിടെ ഇങ്ങനെ കിടപ്പാകുമ്പോൾ കുറച്ച് ബുദ്ധിമുട്ടാണ്.
ഇപ്പോ വേദന മാത്രമല്ല വല്ലാത്ത പുകച്ചിൽ പോലെയുള്ള അസ്വസ്ഥതയുമുണ്ട്. കിഴി വെയ്ക്കുമ്പോ കുറയും പക്ഷേ നീര് വറ്റുന്നത് വരെ കിടന്നേ പറ്റൂ.
കിടപ്പ് നമ്മളെ മാനസികമായി നല്ലോണം തളർത്തുമല്ലോ. നല്ല ബുദ്ധിമുട്ടുണ്ട് മാനസികമായി. ചികിൽസ നന്നായ് ഫലിച്ചു വരുമ്പോൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾ വരുന്നത് കൂടി മനസ്സിനെ തളർത്തുന്ന ഒന്നാണ്. കഴിഞ്ഞ തവണ മാറി വന്നപോഴാണ് വൈറൽ ഫീവർ വന്നത്. ഇത്തവണ സൈനസ്. നന്നായ് ഒന്ന് എക്സർസൈസ് ചെയ്യാൻ പറ്റിയിരുന്നു എങ്കിൽ പോലും മരുന്ന് നിർത്തുന്ന അളവിൽ ഇത് മാറിക്കിട്ടിയേനെ.
ഈ ഉറപ്പ് എന്താണെന്ന് വെച്ചാൽ ഇതിലും മോശം അവസ്ഥയിൽ ഞണ്ട് നടക്കുന്നത് പോലെ ആയതാണ് ഞാൻ. ഇപ്പോ നടന്നാൽ നീര്,വേദന കൂടും എന്നതാണ് അല്ലാതെ കാല് നിലത്ത് കുത്താൻ പറ്റാത്ത പണ്ടത്തെ ആ അവസ്ഥയിലല്ല. ഇവിടെ പങ്കുവെയ്ക്കാൻ കാരണം എന്നെ കാണുന്നില്ലല്ലോ എന്ന് നിങ്ങളൊക്കെ തിരക്കുമല്ലോ എന്നതാണ്.
ഞാൻ എവിടേം പോയിട്ടില്ല കേട്ടോ,
ചെറിയ ഒരു സർവീസ് അത്രേ ഉള്ളൂ. ഒരിക്കൽ മരുന്നൊന്നും ഇല്ലാതെ ഓടാനും ചാടാനു പറ്റുന്ന അളവിലുള്ള ആരോഗ്യവും എനിക്കുണ്ടാകും. അല്ലെങ്കിലും പ്രത്യാശകളല്ലേ നമ്മളെ മുന്നോട്ടിൽ നയിക്കുന്നത്.
കൂടെയുള്ളവരാണ് എന്നുമെന്റെ ശക്തി., എന്റെ മാതാപിതാക്കൾ മരിച്ചു പോയെങ്കിലും കൂടപ്പിറപ്പായി ആരും ഇല്ലെങ്കിലും നമുക്ക് ജീവിക്കാൻ ദൈവം ആരെയെങ്കിലുമൊക്കെ നമുക്ക് വേണ്ടി ബാക്കിവെയ്ക്കും. മുന്നോട്ട് ജീവിക്കാൻ എനിക്ക് നിങ്ങളൊക്കെ ധാരാളം മതി.
എന്റെ ഈ അവസ്ഥയിൽ എന്നെ സഹായിക്കാൻ പറ്റുന്നവർ ഒന്ന് സഹായിക്കണം എന്ന അഭ്യർത്ഥ കൂടി പറയുകയാണ്. ഞാൻ ഹോസ്പിറ്റലൈസ്ഡ് അല്ല. എന്റെ ഡോക്ടർ പാലക്കാട് ആണ്. 2 മാസം കൂടുമ്പോൾ ആണ് ഡോക്ടറിനെ നേരിൽ കാണേണ്ട ആവശ്യമുള്ളു. അല്ലാത്തപ്പോൾ ഫോണിലൂടെ കൺസൾട്ട് ചെയ്യും. ആയുർവേദം ആയതിനാൽ മരുന്നുകൾക്ക് വിലയുണ്ട്.
കുറച്ച് നാളായി ഭക്ഷണം അടക്കമുള്ള എന്റെ എല്ലാ കാര്യങ്ങളും നടത്തുന്നത് നിങ്ങളാണ്. യൂട്യൂബ്, ഫേസ്ബുക്ക് വരുമാനം ഇല്ലാത്തിടത്ത് ഞാൻ ചെയ്യുന്ന വീഡിയോകൾക്ക് പ്രോത്സാഹനമായി നിങ്ങൾ എനിക്കയക്കുന്ന തുകകളാണ് എന്റെ ആകെ വരുമാനം. വീഡിയോ ചെയ്യാൻ ഇരിക്കാൻ പറ്റാത്തപ്പോ ഈ സഹായവും എനിക്ക് കിട്ടില്ല. അതുകൊണ്ട് തന്നെ ആകെ വഴിമുട്ടിയ അവസ്ഥയിൽ തന്നെയാണ്. അതുകൊണ്ട് കൂടിയാണ് ഈ അഭ്യർത്ഥന പറ്റുന്നവർ പറ്റുന്നത് പോലെ എന്നെ ഒന്നുകൂടി സഹായിക്കുക🙏
നിരാശയില്ല പക്ഷേ മനസ്സിനും ശരീരത്തിനും വേദനയുണ്ട് എന്നത് സമ്മതിക്കാതെ വയ്യ. കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ
Mareena Daisy George
nb: ഫോട്ടോ കിഴിപിടിക്കാൻ വന്ന സുഹൃത്ത് പ്രോത്സാഹിപ്പിക്കാൻ എടുത്തത്.( ചിരി വന്നില്ല അതാ ചിരിക്കാഞ്ഞത് എന്റെ ഒർജിനൽ അല്ലെങ്കിൽ raw ഇമേജ് ഇതാണ് ) നന്ദി നമസ്കാരം
1 day ago | [YT] | 1,397
View 169 replies
Poli News
അമ്മയെന്നാൽ സ്നേഹമാണ്
അല്ല ബേസിക്കലി മനുഷ്യനാണ്
ഒരു മനുഷ്യന് എല്ലാ സമയത്തും സ്നേഹമായൊന്നും ഇരിക്കാൻ കഴിയില്ല. മനുഷ്യസഹജമായ എല്ലാ വികാരവേലിയേറ്റങ്ങളിലൂടെയും അമ്മയായിട്ടുള്ള സ്ത്രീകളും കടന്നു പോകും
ഊണും ഉറക്കവും കരിയറും പുറംലോകവും ഉപേക്ഷിച്ച് കുഞ്ഞുങ്ങളെ നോക്കുന്ന അമ്മമാരുണ്ട്
സ്വന്തം കുഞ്ഞിന് വേണ്ടി ജീവിതപങ്കാളിയെ വരെ ഉപേക്ഷിക്കാൻ മടിയില്ലാത്ത അമ്മമാരുണ്ട്
അതെ സമയം ജനിച്ചയുടൻ അമ്മത്തൊട്ടിൽ നിക്ഷേപിക്കുന്ന, കാമുകന് വേണ്ടി പാറയിൽ എറിഞ്ഞു കൊല്ലുന്ന, പോസ്റ്റ്പാർട്ടം ബാധിച്ച് കരയുന്ന കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊല്ലുന്ന അമ്മമാരും ഇവിടെ ജീവിച്ചിരിക്കുന്നുണ്ട്.
അവർ മനുഷ്യരാണ് എന്നതാണ് കാരണം
സ്വഭാവവൈകല്യമുള്ള, നാർക്സിസ്റ്റ് ആയ, ടോക്സിക് ആയ അമ്മമാരുള്ള കുട്ടികൾ പലവിധ ട്രോമകളിലൂടെയാണ് വളരുക. അവർക്ക് അമ്മയെന്നാൽ സ്നേഹസങ്കല്പം ആയിരിക്കില്ല. ആ ട്രോമ കൊണ്ട് മരിച്ചു പോയവരുണ്ട്. ചത്തതിനോക്കുമേ ജീവിച്ചിരിക്കുന്നവരുണ്ട്.
ജീവിതം നശിപ്പിച്ച അമ്മയെ അങ്ങേയറ്റം വെറുക്കുന്നവർ, ഇനിയൊരു ജന്മമുണ്ടെങ്കിൽ അവരുടെ കുഞ്ഞായി ജനിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നവർ. മനുഷ്യരെന്ന പരിഗണ അങ്ങനെ വളർന്ന, വളരെ ദുസഹമായ ഒരു ജീവിതം അനുഭവിച്ച അവർക്കും നൽകേണ്ടതുണ്ട്.
അമ്മയെന്ന മനുഷ്യൻ കുഞ്ഞെന്ന മനുഷ്യനു നൽകുന്ന വേദനകളും വേദനകളാണ്. സന്തോഷനിമിഷങ്ങൾ സന്തോഷ നിമിഷങ്ങളും സ്നേഹ നിമിഷങ്ങൾ സ്നേഹ നിമിഷങ്ങളുമാണ്.അതിനാൽ ദയവായി ഒരു അമ്മ കുഞ്ഞ് ബന്ധം പുറത്ത് നിന്നും അളക്കാതിരിക്കൂ.
നിങ്ങൾ അനുഭവിച്ച അമ്മയുമൊത്തുള്ള സ്നേഹ നിമിഷങ്ങൾ വെച്ച് ഓർത്തുവെയ്ക്കാൻ ഒരു നല്ല നിമിഷം പോലും ഉണ്ടാവാതെ പോയ കുഞ്ഞുങ്ങളുടെ വേദനയെ നിസ്സാരമാക്കാതിരിക്കൂ.
ഒരാൾ മരണപ്പെട്ടാൽ ആദരാഞ്ജലികൾ എന്നത് മാത്രമേ നിങ്ങളുടെ നാവിൽ വരാൻ പാടുള്ളൂ. അതിനപ്പുറം എന്ത് പറഞ്ഞാലും അത് നിങ്ങളുടെ അതിർവരമ്പുകളെ ഭേദിക്കലാണ്. അത് മാന്യതയല്ല.
ലോകത്തിലെ എല്ലാ വീടും നിങ്ങളുടെ വീട് പോലെയല്ല. എല്ലാവർക്കും അച്ഛനും അമ്മയും അച്ഛനും അമ്മയുമല്ല. പലരും ചെങ്കൽ ചൂളയിൽ നിന്നും പുറത്ത് വന്ന കല്ലുകളാണ്. ചൂള വേറെയാണ് എന്നേയുള്ളൂ അനുഭവങ്ങൾ ഏറെക്കുറെ ഒന്ന് തന്നെ. ഫലങ്ങളും
Mareena Daisy George
3 weeks ago | [YT] | 1,833
View 45 replies
Poli News
ശോഭാമ്മയുടെ കൂടെ ഒരു ഫോട്ടോ
അത് ടൂ ഡു ലിസ്റ്റിൽ ഒന്നാമത്തെ ആയിരുന്നു.
ശോഭാമ്മ എന്ന് വിളിച്ചത് വെറുതെയല്ല, അതിനൊരു കാരണമുണ്ട്.
രാഷ്ടീയം ശ്രദ്ധിക്കാൻ തുടങ്ങിയ കാലം മുതൽ എണ്ണം പറഞ്ഞ വാക്കുകൾ കൊണ്ട് ചുട്ടമറുപടി നൽകുന്ന, മറുപടി ബാക്കിയില്ലാത്ത രീതിയിൽ എതിരാളികളുടെ വായടപ്പിക്കാൻ ശേഷിയുള്ള, ആരുടെ മുന്നിലും ഒരു തരത്തിലും കുറഞ്ഞു പോകാത്ത പെണ്ണൊരുത്തി 🔥
അതായിരുന്നു ഞാൻ കണ്ട ശോഭാ സുരേന്ദ്രൻ.
മുൻപ് പല കോൺക്ലവുകളിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും അടുത്തേക്ക് ചെല്ലാനോ ഒന്ന് സംസാരിക്കാനോ ഉള്ള ധൈര്യമുണ്ടായിരുന്നില്ല. കാരണം എന്റെ മനസ്സിൽ അത്ര തീപ്പൊരിയാണ് ശോഭ സുരേന്ദ്രൻ എന്ന നേതാവ്.
കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂ കണ്ടു. അതോടെ ഇപ്പറഞ്ഞ ചിത്രത്തിൽ ചെറിയൊരു മാറ്റം സംഭവിച്ചു. തീപ്പൊരി നേതാവിന്റെ അമ്മ മനസ്സ് അതിലൂടെ വ്യക്തമായി കണ്ടു. അതോടെ തീരുമാനിച്ചു. ഈ പ്രോഗ്രാമിൽ ശോഭമ്മയെ കണ്ടു എനിക്ക് ഫോട്ടോ എടുക്കണമെന്ന്. (ഇന്റർവ്യൂ കാണാത്തവർ ഉണ്ടെങ്കിൽ കാണുക.അത്രമേൽ ഹൃദ്യമാണ് അത്)
പരിപാടികൾ എല്ലാം കഴിഞ്ഞ് എന്റെ ജോലിയും ഒരു വിധം കഴിഞ്ഞ് ആണ് ഫോട്ടോ എടുക്കാൻ അവസരം കിട്ടിയത്., അതിന്റെ കേടുപാടുകൾ ഫോട്ടോയിൽ കാണാനുമുണ്ട്😂
ഫോട്ടോ എടുക്കാൻ അത്രയും തിരക്കായിരുന്നു.
അല്പനേരം പമ്മി പമ്മി അവസരം കിട്ടുമോ എന്നറിയാൻ അവിടെ നിന്നു. ഒരു ചാൻസ് കിട്ടിയില്ല എന്നതാണ് നേര്.
ഒട്ടും പ്രതീക്ഷിക്കാതെ,
എന്താ അവിടെ നിൽക്കുന്നേ ഇങ്ങ് വാ എന്നുപറഞ്ഞ് ശോഭാമ്മ കൈ നീട്ടി എന്റെ കയ്യിൽ പിടിച്ചു. എനിക്കാകെ അമ്പരപ്പായി. ഫോട്ടോ എടുക്കാനാ എന്ന് പറഞ്ഞപ്പോ അതിനെന്താ എന്നുപറഞ്ഞ് പോസ് ചെയ്തു. എനിക്കാകെ സംശയമായി ഇനി എന്നെ അറിയാമോ ആവോ എന്നായി. ഞാൻ പറഞ്ഞു മാധ്യമപ്രവർത്തകയാണ് എന്ന്. അതിനെന്താ മോള് വാ എന്ന് പിന്നേം. ഫോട്ടോ എടുത്ത് സ്തംഭിച്ചു നിൽക്കുന്ന ഫെജിനോട് നമ്പർ നോട്ട് ചെയ്തോ ഫോട്ടോ എനിക്ക് വാട്സാപ്പിൽ അയച്ചു തരണം കേട്ടോ എന്ന്😍
ഇനി നിങ്ങൾ പറ ഞാനെങ്ങിനെ ശോഭാമ്മ എന്ന് വിളിക്കാതിരിക്കും.
അമ്മ തന്നെയല്ലേ… അങ്ങനല്ലേ ചേർത്ത് പിടിച്ചത് ❤️
ഇനിയൊരിക്കൽ ഇതിലും നല്ല ഫോട്ടോ ഞങ്ങളെടുക്കും. എന്നിട്ട് ഇവിടെ പോസ്റ്റ് ചെയ്യും കണ്ടോ 😌
Mareena Daisy george
1 month ago | [YT] | 3,133
View 112 replies
Poli News
അതിജീവനത്തിന്റെ പ്രതീകമാണ് എനിക്ക് സദാനന്ദൻ മാസ്റ്റർ🔥
ഇന്നലെ തിരുവനന്തുപുരത്ത് അമിത്ഷാ വരുന്ന മീറ്റിംഗിന് പോയിരുന്നു. കൗൺസിലർമാരും മെമ്പർമാരും അടങ്ങുന്ന ആ മീറ്റിങ്ങിൽ ഞാൻ കണ്ടത് ഇതുവരെ ഒരു പാർട്ടിയിലും കാണാത്ത അച്ചടക്കവും ഡെക്കറവും ക്ലാസുമാണ്. മാധ്യമങ്ങൾക്കൊന്നും അറിയാത്ത അല്ലെങ്കിൽ അറിയിക്കാത്ത ബിജെപി കേരള എങ്ങിനെയാണ് എന്നതിനെക്കുറിച്ച് ഒരു വീഡിയോ തന്നെ ചെയ്യുന്നുണ്ട്. ആഗ്രഹിച്ച ഒരുപാട് പേരെ അവിടെ നേരിൽ കാണാൻ കഴിഞ്ഞു. ഒരുപാട് ആഗ്രഹിച്ചതാണ് മാഷിന്റെ പോരാട്ടകഥ കേട്ടത് മുതൽ ഇങ്ങനെ ഒരു ചിത്രം സംഭവിക്കണമെന്ന്. എന്റെ കേരളത്തിന് പ്രതീക്ഷിക്കാൻ വകയുണ്ട്. നമുക്ക് അന്തസ്സോടെ മുന്നിൽ നിന്ന് നയിക്കാൻ നല്ല വ്യക്തിത്വമുള്ള നേതാക്കളുണ്ട്.
ബിത്വ : ഞാൻ പോയത് മീറ്റിംഗിന് അല്ല പബ്ലിക് ഒപ്പീനിയൻ എടുക്കാനാണ്. സിപിഎം ൽ തൊഴിലുറപ്പ്ക്കാരെ ഭീഷണിപ്പെടുത്തി കൊണ്ടുവന്നു ആളെണ്ണം തികച്ചിരുന്നെങ്കിൽ ഇവിടെ പാസില്ലാത്ത ഒരു കുഞ്ഞിനെപ്പോലും അകത്തേക്ക് കയറ്റി വിടുന്നുണ്ടായിരുന്നില്ല. എന്റെ ജോലി പുറത്ത് നിന്ന് ചെയ്യേണ്ടതായിരുന്നു ഭംഗിയായി ചെയ്യാനും സാധിച്ചു
1 month ago | [YT] | 2,281
View 66 replies
Poli News
പിറന്നാളാണ് 😌
സ്ത്രീകളോട് വയസ്സ് ചോദിക്കരുത് പറയരുത് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഞാൻ പറയും. ഇന്നത്തോടെ മുപ്പത്തിയഞ്ചിലേക്ക് കടക്കുകയാണ്. കഴിഞ്ഞുപോയ പിറന്നാളുകളെയൊക്കെ അപേക്ഷിച്ച് ഈ കഴിഞ്ഞ കുറച്ചു വർഷങ്ങൾ അതായത് മുപ്പത് കഴിഞ്ഞുള്ള വർഷങ്ങൾ സ്വല്പം കൂടി ബോധത്തോടെയാണ് കടന്നു പോയത് എന്നതിൽ സന്തോഷമുണ്ട്. നമ്മൾ ജീവിച്ചു തീർത്ത ഓരോ വർഷങ്ങളും ഓരോ പോരാട്ടമാണ് എന്നിരിക്കെ നമ്മളെന്തിന് വയസ്സ് മറച്ചു വെയ്ക്കണം? അഭിമാനത്തോടെ അനുഭവപരിചയത്തെക്കുറിച്ച് പറയണ്ടേ നമ്മൾ 😍. ഇതെന്റെ കാര്യം മാത്രമാണ് കേട്ടോ എല്ലാവരും അവരവർക്കിഷ്ടമുള്ളത് പോലെ ചെയ്യട്ടെ.
അപ്പോ പറഞ്ഞു വന്നത് ഇതാണ്.
ആഘോഷങ്ങൾ ആഗ്രഹിക്കാത്ത, സമാധാനം ആഗ്രഹിക്കുന്ന, ആരോഗ്യത്തോടെയിരിക്കാൻ കൊതിക്കുന്ന,ചെയ്ത് തീർക്കാൻ കഴിയാതെ പോയ ജോലികൾ ചെയ്തു തീർക്കാൻ പരമാവധി ശ്രമിക്കുന്ന ഒരു പിറന്നാൾ തന്നെയാണ് ഇത്. മറ്റ് പിറന്നാളുകളേക്കാൾ ഒരു മാറ്റം എന്തെന്ന് വെച്ചാൽ പണിയെടുക്കാൻ പറ്റാഞ്ഞത് കൊണ്ട് സ്വല്പം പോക്കറ്റ് കീറി ഇരിക്കുകയാണ് എന്നതാണ് 🤭. അത് സാരമില്ല എല്ലാം റെഡിയാകും.
അപ്പോ ല്ലാരും കുട്ടിക്ക് പിറന്നാൾ ആശംസകൾ പറഞ്ഞോളൂ. ഗിഫ്റ്റ് അയക്കാൻ ആഗ്രഹിക്കുന്നവർക്ക് gpay നമ്പർ തന്നേക്കാം 😌
അപ്പോ സന്തോഷജന്മദിനം കുട്ടിക്ക് 😍
NB : ഫോണിന്റെ ഫിൽട്ടർ പനിയൊക്കെ വന്നു ആകെ ശോകമായി എന്ന് തോന്നുമ്പോ ഉപയോഗിക്കാം ഉള്ളതാണ്. അതിലൊരു നാണക്കേടുമില്ല. കോൺഫിഡൻസ് ആണ് എല്ലാം. അതിൽ ലുക്കും ഒരു മാറ്റർ ആണ്. അതുകൊണ്ട് ഫിൽറ്റർ നമ്മളെ സന്തോഷിപ്പിക്കുമ്പോ എന്തിനത് വേണ്ടെന്ന് വെയ്ക്കണം 😌. മേക്കപ്പിന് കുറവില്ല എന്ന് കമന്റ് ഇടുന്നവരോട്. ഇത് ഫിൽട്ടർ ആണ്. ഇത്രേം മേക്കപ്പ് ഇടാൻ ചില്ലറ പൈസ ഒന്നും പോര 😆
അപ്പോ എല്ലാം പറഞ്ഞത് പോലെ 😍
1 month ago | [YT] | 1,992
View 239 replies
Poli News
വൈറൽ ഫീവർ അതേത്തുടർന്ന് ഉണ്ടായ ചെസ്റ്റ് ഇൻഫെക്ഷനും ചുമയും മുൻപേ ഉള്ള sciatica യും ഒക്കെ കൂടി ആകെമൊത്തം 12 ദിവസം കിടത്തിക്കളഞ്ഞു.
ഒന്ന് ബെറ്റർ ആയി വന്ന sciatica ഓരോ ചുമയ്ക്കും പിന്നേം കൂടി നടുവ് പഴയ പോലെയായി എന്നതൊക്കെയാണ് സംഭവിച്ചത്.
ഇപ്പോൾ നടുവിന്റെ വേദന കുറഞ്ഞു
അത്യാവശ്യം കുറച്ചധികം നേരം ഇരിക്കാം എന്നായി. നടക്കുമ്പോൾ വേദനയില്ല 😍
തുമ്മൽ /അലർജി നിയന്ത്രണത്തിൽ ആയി
സത്യം പറഞ്ഞാൽ കുറച്ച് അധികം ദിവസങ്ങളായി തുമ്മിയിട്ടില്ല.പനി വന്നപ്പോൾ ശ്വാസംമുട്ടൽ സംസാരിക്കാൻ കഴിയാത്ത വിധം ഉണ്ടായിരുന്നു. ഏകദേശം 15 വർഷം മുൻപ് ആണ് എനിക്ക് ഇങ്ങനൊരു അവസ്ഥ വന്നിട്ടുള്ളത്. അത് കഴിഞ്ഞു ദേ ഇപ്പോഴാണ്. ഇപ്പോൾ വരണ്ടചുമ, ചെറിയ ശ്വാസം മുട്ടൽ എന്നിവ മാത്രേ ഉള്ളൂ. അതും കുറഞ്ഞു വരുന്നു.
Dr. ഷാബു പട്ടാമ്പി ഒരു ചെറിയ പുള്ളിയല്ല എന്ന് എനിക്ക് മറ്റ് ചികിത്സകൾ സജസ്റ്റ് ചെയ്ത എല്ലാവരോടും ഞാൻ പറഞ്ഞത് വെറുതെയല്ല. ഡോക്ടർ പറയുന്നത് ഞാൻ കറക്ടായി ഫോളോ ചെയ്യാത്തതിന്റെ പ്രോബ്ലം മാത്രമേ ഉള്ളൂ.
ആകെയുള്ള ഇപ്പോഴത്തെ ഒരു പ്രശ്നം ഇൻഫക്ഷൻ വന്നപ്പോ ശബ്ദം പോയി എന്നുള്ളതാണ്. എന്നെ സംബന്ധിച്ച് അതൊരു വലിയ പ്രശ്നമാണ്. അതാണല്ലോ ചോറ് 😂
ഒരാഴ്ചത്തെ വോയ്സ് റസ്റ്റ് ആണ് ഡോക്ടർ സജസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാഴ്ച കൂടി എനിക്ക് പറ്റുമോ അറിയില്ല. ശ്രമിക്കാം 🤭
ഇഞ്ചിവെള്ളം ഒക്കെ കുടിച്ച് മാക്സിമം ശബ്ദം വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട്. എത്രവേഗം ശരിയാകുന്നോ എത്രവേഗം വീഡിയോയുമായി ഞാൻ വരും. വാർത്തകൾ എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു മിണ്ടാതിരിക്കുക അസാദ്ധ്യം 😌
ഫോട്ടോ നിലവിൽ ഉള്ള ഞാനാണ്
സൂക്ഷിച്ചു നോക്കണ്ട ഫിൽറ്റർ ആണ് 😌
ഒരാഴ്ച്ച വൈറസ് എന്റെ ജീവനൊഴികെ എല്ലാം കൊണ്ടുപോയ പോലെയാണ്. അതുകൊണ്ട് ഒരു മനസുഖത്തിന് ഫോട്ടോയിൽ എങ്കിലും വൃത്തിയായി ഇരിക്കട്ടെ😂
എല്ലായിടത്തും വൈറൽ ഫീവർ ആണ്
ദയവ് ചെയ്തു എല്ലാവരും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കാൻ ശീലിക്കുക. അല്ലെങ്കിൽ എന്റെ അവസ്ഥയാവും.
ജോലി ചെയ്യാൻ കഴിയാഞ്ഞിട്ടും എനിക്ക് ആഹാരത്തിനും മരുന്നിനും മുട്ട് വന്നില്ല. ഇവിടെയുള്ള ഓരോരുത്തരും അവരുടെ വീട്ടിലെ ഒരംഗത്തെ പോലെ കയ്യിലുള്ളത് തന്ന് എന്നെ കരുതി. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾക്ക് വേണ്ടി ഞാൻ പതിന്മടങ്ങ് പവറോടെ തിരികെ വരും.
പിന്നെ എനിക്ക് വേണ്ടിയും ❤️
എല്ലാവർക്കും നല്ലൊരു വർഷം ആശംസിക്കുന്നു ❤️
1 month ago | [YT] | 807
View 49 replies
Poli News
മേക്കപ്പ് ഇല്ല
ലൈറ്റ് ഇല്ല
ആറ് ദിവസമായി കടുത്ത പനിയും
ജലദോഷവും ശ്വാസം മുട്ടലും തുമ്മുമ്പോൾ തെറ്റുന്ന ഡിസ്കുമായി കട്ടിലിൽ കിടക്കുന്നു.
ഡിസ്ക് തെന്നി കാലിലെ നാഡിയിൽ കുത്തുന്ന ബോഡി കണ്ടീഷനിലൂടെയാണ് മൂന്ന് വർഷമായി ഞാൻ കടന്നു പോകുന്നത്. ചേരാത്ത എണ്ണയുടെ ഉപയോഗം മൂലം നീരിറങ്ങി മസിലുകൾ ഷ്രിങ്ക് ആയിപ്പോകുന്ന സാഹചര്യമാണ് ഉണ്ടായത്. അമ്മയുടെ മരണത്തെ തുടർന്നുണ്ടായ മാനസികനില കൊണ്ട് ഭക്ഷണത്തിന്റെ അപര്യാപത്യ അതുകൊണ്ട് ഉണ്ടായ പ്രോട്ടീൻ ഡെഫിഷ്യൻസി ഇതൊക്കെയാണ് ഈ കണ്ടീഷൻ ഉണ്ടാകാൻ കാരണം. Sciatica എന്നാണ് ഈ കണ്ടീഷന്റെ പേര്. കാല് നിലത്ത് കുത്താൻ പറ്റാത്ത അവസ്ഥ. അലർജി കൂടപ്പിറപ്പായതിനാൽ ഡിസംബർ ജനുവരി മാസങ്ങൾ എനിക്കൊരു ബാലികേറാമലയാണ്. അതുകൊണ്ട് തന്നെ ജോലി ചെയ്യാൻ പോലും എഴുന്നേറ്റ് ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് അഡ്രസ് ചെയ്യേണ്ട ഒരുപാട് വിഷയങ്ങൾ കേരളത്തിൽ ഉണ്ടായിട്ടും വീഡിയോ ചെയ്യാൻ പറ്റാതെ ആയിപ്പോയത്. പ്രാർത്ഥനകൾ വേണം 🙏
വേഗം അസുഖം മാറി വരും. കൂടെയുണ്ടാകണം
സാമ്പത്തീകമായി സഹായിക്കാൻ കഴിയുന്നവർ അങ്ങിനെയും സഹായിക്കണം എന്ന് അഭ്യർഥിക്കുന്നു.
Mareena Daisy george
1 month ago | [YT] | 872
View 83 replies