Myself Divya,
Welcome to my new channel
We are a family from ..
Two different states of india ..
In this channel I am sharing, my experiences and information that I have learned in my own life and that can be useful to others and my boutique works,, stitching tutorial for beginners ,life style,travel videos,vlogs, my family and I were on this channel.
Life vlogger
I Just Need Some Space So I Feel Free..
I would like to welcome you all to my YouTube channel
Don't forget to subscribe and stay tuned for more...
Disclaimer:-
I 'm doing these videos as a passion.
Any offensive or unpleasant comments about me or my video will be deleted & blocked
Glimpse Of Life, By Divya..
നവംബർ
2021 നവംബർ 11, 12
ഇതു പോലെ എന്നെ പേടിപ്പെടുത്തിയ മറ്റൊരു വർഷം എൻ്റെ ജീവിതത്തിൽ ഇല്ല,
അതുകൊണ്ടാവാം തുടർന്നുവന്ന എല്ലാ നവംബർ മാസത്തെയും ഞാൻ വല്ലാതെ ഭയന്നു ,2024 വരെ, ഒരുമാതിരി നവംബർ ഡിപ്രഷൻ
ഒരുപക്ഷേ ദൈവത്തിന് തോന്നിയിരിക്കാം ഇവളെ ഭയപ്പെടുത്തിയത് മതിയെന്ന്,
അതുകൊണ്ടായിരിക്കാം 2025 ഒക്ടോബറിൽ തന്നെ ഒന്നിനുപുറകെ ഒന്നായി 4 വലിയ ഷോക്കുകൾ തന്ന് ദൈവം എന്നെ വല്ലാതെ പേടിപ്പിച്ചു,
കിട്ടിയ ഷോക്കുകളുടെ കാഠിന്യം കൊണ്ടാണോ എന്നറിയില്ല 2025 ലെ നവംബർ മാസത്തെ ഞാൻ ഓർത്തതേയില്ല , അതിലെ നാലാമത്തെ ഷോക്കിനെകുറിച്ചാണ് ഞാൻ ഇവിടെ പറയുന്നത്. ബാക്കി മൂന്നെണ്ണം കമൻറ് ചെയ്യുകയാണെങ്കിൽ മാത്രം പറയാം
ഒക്ടോബർ പത്തിനും 20 നും ഇടയ്ക്കുള്ള ഒരു ദിവസമാണ്, എൻറെ പത്തു വയസ്സുള്ള ചെറിയ മകന് സഹിക്കാൻ വയ്യാത്ത ചെവിവേദന, സമയം രാത്രി പതിനൊന്നര ഒക്കെ ആയിട്ടുണ്ട്, വീട്ടിലുണ്ടായിരുന്ന ഒരു eye drops ഒഴിച്ചപ്പോൾ വേദനയ്ക്ക് ചെറിയ ആശ്വാസം കിട്ടി, പക്ഷേ അത് തൽക്കാലത്തേക്ക് മാത്രമായിരുന്നു, 12 മണിയൊക്കെ കഴിഞ്ഞപ്പോൾ വീണ്ടും വലിയ വേദനയായി, ഞാൻ ചെറിയ ചൂടുവെള്ളത്തിൽ കുറച്ച് ഉപ്പിട്ട് ആ വെള്ളം ചെവിയിലെക്ക് ഒഴിച്ചു കൊടുത്തു, അതുകൊണ്ടൊന്നും ഒരു ആശ്വാസവും ഉണ്ടായില്ല, കരച്ചിൽ ഉച്ചത്തിൽ ആയതോടു കൂടി എന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോകൂ എന്ന് പറഞ്ഞ് അവൻറെ കരച്ചിൽ ഉച്ചത്തിലായി, ഒരു മണി സമയത്ത് എനിക്ക് അവനെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടതായി വന്നു. വീട്ടിലാണെങ്കിൽ അമ്മയും വലിയ മകനും ഉറക്കത്തിലാണ്.
ഞാൻ അവരുടെ പപ്പയെ വിളിച്ചു ചോദിച്ചു എന്ത് ചെയ്യണമെന്ന് പോയിട്ട് വരാൻ പറഞ്ഞു
വീട്ടിൽ നിന്നും 100 മീറ്റർ അകലെ എത്തിയപ്പോൾ. റോഡിൻറെ നടുക്ക് ഇരുന്ന് രണ്ടുപേർ മദ്യപിക്കുന്നത് ആണ് കണ്ടത്,
അവിടുത്തെ എല്ലാ പോസ്റ്റിലും ക്യാമറ ഉള്ളതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഭയമൊന്നും തോന്നിയില്ല,
മെയിൻ റോഡിൽ കയറിയിട്ടും ഒരു വണ്ടി പോലും കാണാഞ്ഞതിനാൽ ഞാൻ മോനോട് ചോദിച്ചു മെഡിക്കൽ സ്റ്റോറിൽ നിന്നും ഇയർ ഡ്രോപ്പ് ,പെയിൻ കില്ലർ വാങ്ങിയാൽ പോരേ എന്ന്,
പോര എന്ന അവൻറെ വാക്കിൻറെ ധൈര്യത്തിൽ ഞാൻ മുമ്പോട്ടുപോയി,
അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി കേട്ടോ
ഏക്കർ കണക്കിന് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന നഴ്സിംഗ്, എംബിബിഎസ്, എംഡി എല്ലാമുള്ള ഒരു വലിയ ഹോസ്പിറ്റലിലാണ് അത്, പകൽ പോയാൽ തന്നെ അതിൻറെ റിസപ്ഷൻ അല്ലാതെ മറ്റൊന്നും എവിടെയാണെന്ന് പെട്ടെന്ന് മനസ്സിലാകില്ല, ഈ സമയത്ത് മറ്റെവിടെയും ഒരു എമർജൻസി കെയർ കിട്ടുകയുമില്ല, നിർഭാഗ്യവശാൽ റിസപ്ഷൻ ക്ലോസ് ചെയ്തിരുന്നു, വേറെ ഒരു ഗേറ്റിലൂടെ പോയി എമർജൻസി ഡിപ്പാർട്ട്മെൻറിൽകാണിക്കാൻ പറഞ്ഞു, ഞാൻ മകനുമൊത്ത് കിലോമീറ്ററുകളോളം നടന്നെങ്കിലും, എമർജൻസി ഡിപ്പാർട്ട്മെൻറ് കിട്ടിയില്ല, ഒടുവിൽ മോർച്ചറിക്ക് അടുത്തെത്തിയ ഞാൻ അവിടുത്തെ വാച്ച്മാൻ പറഞ്ഞു തന്ന വഴിയിലൂടെ പോയി എമർജൻസി ഐസിയു കണ്ടുപിടിച്ചു,
ഞാൻ കാര്യം പറഞ്ഞു അവര് മകനെ ഐസിയു ൻ്റെ ഉള്ളിലേക്ക് കൊണ്ടുപോയി, നാളെ രാവിലെ എല്ലാരുടെയും മുൻപിൽ ആളാകാംഎന്നുകരുതി ഞാൻ അതിനു മുൻപേ മൊബൈൽ ക്യാമറ ഓൺ ചെയ്തു വെച്ചിരുന്നു, രാത്രി ഒരുമണിക്ക് ഹോസ്പിറ്റലിൽ ഒറ്റയ്ക്ക് പോയത് ഒരു വലിയ സംഭവമാണല്ലോ, എന്നെ സംബന്ധിച്ചിടത്തോളം..
മകൻ ഉള്ളിലേക്ക് പോകുമ്പോൾ ഒരു ബെഡ്ഡിൽ ഒരാൾ കണ്ണുതുറന്ന് കിടക്കുന്നു, കുറച്ച് ഡോക്ടർസ് എല്ലാം ചേർന്ന് അയാൾക്ക് സെക്ഷൻ, ചെയ്യുന്നു, ഇസിജി മറ്റ് എന്തൊക്കെയോ ചെയ്യുന്നു, അയാൾ എന്നെയും ഒന്നു നോക്കി ഞാനും എൻറെ പാവം ക്യാമറയും അയാളെയും നോക്കി, അപ്പോഴാണ് അകത്തു നിന്ന് നേഴ്സ് വന്ന് പറഞ്ഞത് ഇ എൻ ടി ഡോക്ടറിനെ വിളിച്ചിട്ടുണ്ട് ഇപ്പോൾ വരും തൊട്ടടുത്ത റിസപ്ഷൻ കൗണ്ടറിൽ പോയി ഫയൽ എടുത്തിട്ട് വാ എന്ന്.
ഞാൻ വേഗം തൊട്ടടുത്തുള്ള റിസപ്ഷൻ കൗണ്ടറിലേക്ക് നടന്നു,
അവിടെ കുറെ ആൾക്കാർ വെയിറ്റ് ചെയ്ത് ഇരിപ്പുണ്ടായിരുന്നു ഒരാൾ റിസപ്ഷനിസ്റ്റ് എന്ന് തോന്നിക്കുന്ന ആള് ചോദിക്കുന്നതിന് എല്ലാം ഉത്തരം പറയുന്നു,
അത് ഇങ്ങനെയായിരുന്നു അവസാനമായി നിങ്ങൾ അയാളെ കാണുമ്പോൾ അയാളുടെ തല ഏതു വശത്തേക്കാണ് ഇരുന്നത് ?
കണ്ണുകൾ എങ്ങനെയായിരുന്നു ?
കാലുകൾ എങ്ങനെയായിരുന്നു ,?
എന്തെങ്കിലും സംസാരിക്കുന്നുണ്ടായിരുന്നോ ?
ശരീരത്തിന് ഏതെങ്കിലും തരത്തിലുള്ള അനക്കം ഉണ്ടായിരുന്നോ?എന്നൊക്കെ,
അപ്പോഴാണ് എനിക്ക് മനസ്സിലായത് അവിടെ ഡെത്ത് നോട്ട് എഴുതുകയാണ് എന്ന് എന്ന്,
അവസാനം എൻറെ ഊഴമെത്തി, ഞാൻ പേരും വയസ്സും പറഞ്ഞു റിസപ്ഷനിസ്റ്റ് പറഞ്ഞു ആധാർ കാർഡ് വേണമെന്ന്
ഒറ്റയ്ക്ക് വീട്ടിൽ പോകുന്നത് പോസിബിൾ അല്ല ഞാൻ രാവിലെ കൊണ്ട് തരാമെന്ന് പറഞ്ഞുനോക്കി, ആധാർ കാർഡില്ലാതെ ഫയൽ തരാൻ പറ്റില്ലെന്ന് അയാൾ പറഞ്ഞു,
ആരോടെങ്കിലും പറഞ്ഞു വാട്ട്സ്ആപ്പ് ചെയ്തു കാണിച്ചാൽ മതിയെന്നും പറഞ്ഞു.
ഞാൻ ഇവരുടെ പപ്പയെ വിളിച്ചു, ആളിൻ്റെ ഫോണിൽ ആധാർ കാർഡിൻ്റെ കോപ്പി ഉണ്ടായിരുന്നു, കിട്ടി ഞാൻ വീണ്ടും ക്യൂവിൽ ആയി, അപ്പോഴാണ് എനിക്ക് മനസ്സിലായത് അവിടെയിരുന്ന് എല്ലാവരും ഡെത്ത് നോട്സ് എഴുതാൻ വേണ്ടി വന്നവരാണെന്ന്
അത് ആക്സിഡൻറ് ആവാം
സൂയിസൈഡ് ആവാം
അല്ലെങ്കിൽ മർഡർ ആവാം,
അവസാനം എൻറെ ഊഴം എത്തി, ഞാനെൻറെ ഫോൺ റിസപ്ഷനിസ്റ്റ് ൻ്റെ കയ്യിൽ കൊടുത്തു, എൻറെ മകൻ ഒരു ഐസിയുവിൽ ആരുമില്ലാതെ ഇരിക്കുകയാണ് അത് എന്നെ വല്ലാതെ ടെൻഷൻ ആക്കി,
അപ്പോഴാണ് രണ്ട് പയ്യന്മാർ അവിടേക്ക് ഓടിവന്നത്,
കൂടെ 35 വയസ്സ് തോന്നുന്ന സുന്ദരിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു,
അവളുടെ കയ്യിൽ കുറച്ചു നോട്ടുകെട്ടുകൾ ഉണ്ടായിരുന്നു,
ആ പൈസ അവൾ ആ പയ്യന്മാരുടെ കൈയിൽ കൊടുത്ത് ബിൽ അടയ്ക്കുന്നത് വരെ സൈഡിലായി മാറിനിന്നു.
റിസപ്ഷനിസ്റ്റ് എൻറെ ഫോൺ മാറ്റിവെച്ച് ആദ്യം അവരുടെ പെയ്മെൻറ് ചെയ്തു വിട്ടു, എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു, എങ്കിലുംഞാനൊന്നും പറഞ്ഞില്ല, ഞാൻ ഫയൽ എടുത്ത് വേഗം ഐസിയുവിലേക്ക് ചെന്നു, ക്യാമറ അപ്പോഴും ഓൺ ആയിരുന്നു,
ഞാനാദ്യം ഐസിയു വിൻറെ വാതിലിൽ കണ്ട ആ ചെറുപ്പക്കാരനെ സ്കാനിങ്ങിന് മറ്റോ ആണെന്ന് തോന്നുന്നു പുതപ്പിച്ചു കൊണ്ട് പുറത്തേക്കു കൊണ്ടുപോകുന്നുണ്ടായിരുന്നു, വേഗം അകത്തേക്ക് നടന്നു ഭാഗ്യം ഞാനാണ് ആദ്യം ചെന്നത് അതിനു ശേഷമാണ് ഇഎൻടി ഡോക്ടർ വന്നത് കരച്ചിലിന് ഒടുവിൽ ഈന്തപ്പഴത്തിൻ്റ കുരുവിൻറെ അത്രയും വലിപ്പമുള്ള വാക്സ് ഡോക്ടർ ശ്രമപ്പെട്ട് പുറത്തെടുത്തു,
ഹാവൂ സമാധാനമായി അവൻ കരച്ചിൽ നിർത്തിയല്ലോ,
ഞാൻ അവനെ അവിടെത്തന്നെ ഇരുത്തി മെഡിസിൻ വാങ്ങാനായി പോയി, കറക്റ്റ് റിസപ്ഷന് മുമ്പിൽ എത്തിയപ്പോഴാണ് ആരൊക്കെയോ എന്തൊക്കെയോ കൂടി നിന്ന് പറയുന്നത് കണ്ടത്, റിസപ്ഷന് മുമ്പിൽ ഞാൻ കണ്ട സ്ത്രീ ഒരുമാതിരി പകച്ച് അവിടെ നിൽക്കുന്നുണ്ടായിരുന്നു, ആരോ പറയുന്നത് കേട്ടു അവളുടെ ഹസ്ബൻഡ് രാത്രി ഒരു മണിയൊക്കെ ആവാറായപ്പോൾ ഉറക്കത്തിൽ പിച്ചും പേയും പറയുന്നതുപോലെ തോന്നിയപ്പോൾ, അവൾ വിളിച്ചെന്നും, ഞരങ്ങുന്ന പോലെ തോന്നിയപ്പോൾ വീട്ടിൽ ആരുമില്ലാത്തതിനാൽ അടുത്ത പിജി യിലെ രണ്ട് പയ്യന്മാരുടെ സഹായത്തോടെ ഹസ്ബൻഡ് നെ ഹോസ്പിറ്റലിൽ എത്തിച്ചു, ഉടൻതന്നെ അയാളെ എമർജൻസി ഐസിയു വിലേക്ക് കയറ്റി കെയർ ചെയ്തു രക്ഷപ്പെട്ടില്ല, ഇതൊന്നുമറിയാതെ കൊണ്ടുവന്ന പണം തികയില്ല എന്ന് മനസ്സിലായി ആ സ്ത്രീ വീട്ടിൽ പോയി പൈസയും എടുത്ത് തിരിച്ചു വന്നതാണ്
"ഡോക്ടർസ് പറഞ്ഞു ഒരു പത്തുമിനിറ്റ് മുൻപേ കൊണ്ട് വന്നിരുന്നെങ്കിൽ ആള് രക്ഷപ്പെട്ടേനെ എന്ന്"..
ഞാൻ ആ സ്ത്രീയെ സഹതാപത്തോടെ നോക്കി ഞങ്ങൾ രണ്ടുപേരും ഒഴിച്ചാൽ ബാക്കിയെല്ലാവരും പുരുഷന്മാരാണ്, ഞാൻ നോക്കിയപ്പോൾ അവർ കരയുന്നില്ല തുറിച്ചു നോക്കി നിൽപ്പാണ്, ആശ്രയത്തിന് ആരും ഇല്ലാത്ത അവസ്ഥ, എനിക്ക് അവരുടെ അടുത്തേക്ക് ചെല്ലാനാണ് തോന്നിയത് ഞാൻ അവരുടെ അടുത്തേക്ക് ചെന്നു,
ജസ്റ്റ് ഒന്ന് തൊട്ടത് യുള്ളൂ ഞാൻ, അവർ എൻറെ രണ്ട് ഷോൾഡർ ഉലച്ചു ഉലച്ച് അലറി കരയാൻ തുടങ്ങി, ഇടയ്ക്ക് അവർ ഇങ്ങനെ പറയുന്നുണ്ടായിരുന്നു, രണ്ട് ചെറിയ മക്കളാണ്എനിക്ക് അവരൊന്നും അറിഞ്ഞിട്ടില്ല ഉറങ്ങിക്കിടക്കുവാ, പത്തുമിനിറ്റ് മുൻപേ കൊണ്ട് വന്നിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ എന്ന ഡോക്ടറുടെ വാക്കുകൾ അവരെ ഒത്തിരി വേദനിപ്പിച്ചത് ആകാം അവരിങ്ങനെ പറയുന്നുണ്ടായിരുന്നു,
എൻറെ വീട്ടിൽ രണ്ട് കാറുണ്ട് ,ഞാൻ ഡ്രൈവിംഗ് പഠിച്ചിരുന്നെങ്കിൽ എനിക്ക് വേഗം ഹസ്ബൻഡ് നെ ഇവിടെ എത്തിക്കാൻ കഴിഞ്ഞേനെ എങ്കിൽ അദ്ദേഹം രക്ഷപ്പെടുമായിരുന്നു, എല്ലാം എൻറെ തെറ്റ് ഞാൻ ഡ്രൈവിംഗ് പഠിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല, അദ്ദേഹത്തിന് ഒരു ആരോഗ്യപ്രശ്നവും ഇല്ല പോലും രാത്രിയിൽ ഫുഡ് ഒക്കെ കഴിച്ച് സുഖമായി ഇറങ്ങിയതാണ് എന്ന്, വേദനയുണ്ടെന്ന് ഒന്നും പറഞ്ഞില്ല പിച്ചും പേയും പറയുന്നതാണ് എന്നാണ് കരുതിയത് വിളിച്ച് വെള്ളം കൊടുക്കാമെന്ന് കരുതി വിളിച്ചപ്പോൾ എഴുന്നേറ്റില്ല, വേഗം അടുത്ത പി ജി ഹോസ്റ്റലിൽ പോയി ഡ്രൈവിംഗ് അറിയാവുന്ന പയ്യന്മാരെ വിളിച്ചുകൊണ്ടുവന്നു അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഇത്രയുമൊക്കെ പറയുന്നതിനിടയ്ക്ക് അവരുടെ nabours ഒക്കെ ഹോസ്പിറ്റലിൽ എത്തി , അവരെ കണ്ടപ്പോളാണ്അത്രയും സമയം എന്നെ പിടിച്ചുലച്ച് കരഞ്ഞുകൊണ്ടിരുന്ന അവര് എന്നെ ഒന്നു വിട്ടത്.
അവര് പറഞ്ഞത് സത്യമാണ് ഈ അടുത്ത് പ്ലസ്ടുവിന് പഠിക്കുന്ന ഒരു ചെക്കൻ ഉറങ്ങിക്കിടക്കുമ്പോൾ ഹാർട്ട് അറ്റാക്ക് വന്ന മരിച്ചെന്ന് ഇവിടെ എല്ലാവരും പറയുന്നുണ്ടായിരുന്നു
അപ്പോഴേക്കും ഇവരുടെ പപ്പ ഹോസ്പിറ്റൽ ഗേറ്റിൽ എത്തി വിളിക്കുന്നുണ്ടായിരുന്നു ഞാൻ വേഗം അങ്ങോട്ട് പോയി, ഞങ്ങൾ രണ്ടുപേരും ചേർന്ന് മെഡിക്കൽ സ്റ്റോറിൽ പോയി മെഡിസിൻ വാങ്ങുമ്പോൾ ഞാൻ ഇവരുടെ പപ്പയോട് ഇത്രമാത്രം പറഞ്ഞു,
അഞ്ചുവർഷം മുമ്പ് ഞാൻ എടുത്ത ഫോർ വീലർ ലൈസൻസ് ഡ്രൈവിംഗ് സ്കൂളിൽ തന്നെ കിടക്കുകയാണ് അത് നാളെത്തന്നെ എടുത്ത എനിക്ക് തരണമെന്ന്. ആള് ശരി എന്നു പറഞ്ഞു. ഞാൻ വേറെ ഒന്നും ആളോട് പറയാൻ പോയില്ല,
ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും എനിക്കെന്തിനാ ഷോക്ക് എന്ന്,
ഞാനും ഒരു നേഴ്സ് ആയിരുന്നു, മരണങ്ങളും ഒരുപാട് തൊട്ടടുത്തുനിന്ന് കാണേണ്ടി വന്നിട്ടുണ്ട്,
പക്ഷേ ആ കുഞ്ഞുമക്കളെ കുറിച്ച് ഓർത്തപ്പോൾ എനിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു,
പിന്നെ മുൻപത്തെ അത്രയും കാഠിന്യം എൻറെ ഹൃദയത്തിൽ ഇല്ല ഇപ്പോൾ പിന്നെ അഞ്ചു മിനിറ്റോളം അവര് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത്
ഇപ്പോൾ എനിക്ക് എൻറെ മണം ഏത് അവരുടെ മണം ഏതാ എന്ന് തിരിച്ചറിയാത്ത ഒരു അവസ്ഥയിലായിരുന്നു.
അവിടുന്ന് നേരെ ഐസിയുവിലേക്ക്
അവിടെയായിരുന്നു ഏറ്റവും വലിയ ട്വിസ്റ്റ്
ഞാൻ മകനെയും വിളിച്ച് മെഡിസിനും ചോദിച്ചറിഞ്ഞ ഐസിയു ഡോർ ലേക്ക് വന്നപ്പോഴാണ് മനസ്സിലായത്
ഞാനാദ്യം ഐസിയുവിലേക്ക് കയറിപ്പോകുമ്പോൾ കണ്ട എമർജൻസി കെയർ പേഷ്യൻറ്ആയിരുന്നു അവരുടെ ഭർത്താവ് എന്ന്,
എൻറെ കാലിനും തലയ്ക്കും ഒക്കെ ഒട്ടും ഭാരം ഇല്ലാത്ത അവസ്ഥ, എങ്ങനെയൊക്കെ ഹോസ്പിറ്റലിന് പുറത്തുവന്നു മോനെ വച്ച് വണ്ടിയോടിക്കാൻ കോൺഫിഡൻസ് ഇല്ലാത്തതുകൊണ്ട് അവനെ പപ്പയ്ക്കൊപ്പം കാറിൽ അയച്ചു, പിന്നാലെ ഞാനും എൻറെ സ്കൂട്ടിയിൽ, ഇതിൽ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്,
"എന്തിനാണ് ഈ രാത്രിയിൽ ഒരുമണിക്ക് എന്നെ ദൈവം അവിടെ എത്തിച്ചത് "
യഥാർത്ഥത്തിൽ മനുഷ്യൻ എത്ര നിസ്സഹായൻ ആണല്ലേ ജനനവും അവന് തിരഞ്ഞെടുക്കാൻ പറ്റത്തില്ല,
മാതാപിതാക്കളെയും തിരഞ്ഞെടുക്കാൻ പറ്റത്തില്ല
ആരോ നൽകിയ ഒരു പേര്, അതും നമ്മുടെ ഇഷ്ടത്തിന് അല്ല
ചുരുക്കം ചില കാര്യങ്ങൾ ഒഴിച്ച് ഒന്നും നമ്മുടെ നിയന്ത്രണത്തിൽ ഇല്ല
ദൈവം വാ പോകാമെന്ന് വിളിച്ചാൽ പിന്നെ ഒരു സെക്കൻഡ് പോലും മരണത്തെ വെയിറ്റ് ചെയ്യിക്കാനും നമ്മളെക്കൊണ്ട് പറ്റത്തില്ല
തിരിച്ചു പോകുമ്പോഴും ആരോ എടുത്ത കുഴിയിൽ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് അനാഥരായി തിരിച്ചുപോക്ക്
പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത് ജീവിതം എന്നത് മനോഹരമായ ഒരു യാത്ര മാത്രമാണ് അതിൽ ഓരോരുത്തർക്കുംഎന്തൊക്കെ വേണം അതെല്ലാം മുൻകൂട്ടി നിക്ഷേപിച്ച ശേഷമാണ് ഭൂമിയിലേക്കുള്ള യാത്ര, യാത്ര പൂർത്തിയാകുമ്പോൾ പിന്നെ തിരിച്ചു പോക്കായി
.
2 weeks ago | [YT] | 1
View 0 replies
Glimpse Of Life, By Divya..
ഞാൻ ഇവിടെ കുറച്ചു കാര്യങ്ങൾഎഴുതിക്കോട്ടെ...
ഇന്നലെ രാവിലെ സാങ്കേതികമായ എന്തോ തകരാറു മൂലം ഞാൻ എൻറെ വണ്ടിയും ഒത്ത് വീടിൻ്റെ മുമ്പിൽ കുഴഞ്ഞു വീണു,
ഭാഗ്യം ഒടിവുകൾ ഒന്നും പറ്റിയില്ല...
ഈയാഴ്ചത്തെ വെജിറ്റബിൾ വാങ്ങിക്കാൻ ഇറങ്ങിയതാണ്, on the way വീണ്ടും രണ്ട് തവണ കൂടി വീഴാൻ പോയി, ഇവരുടെ പപ്പ കാറുമായി അടുത്തുവന്നു ചോദിച്ചു എന്താണ് പ്രശ്നം?
ഞാൻ പറഞ്ഞു വണ്ടിക്ക് എന്തോ കുഴപ്പമുണ്ടെന്ന്, ok, ഇന്ന് തന്നെ സർവീസിന് കൊടുക്കാം എന്ന് പറഞ്ഞു ആള് പോയി
വെജിറ്റബിൾ മാർക്കറ്റിൽ വെച്ച് യാദൃശ്ചികമായി എനിക്ക് ഏറ്റവും പ്രിയപ്പെട്ട എൻറെ കൂടപ്പിറപ്പുകളെ പോലെ കണ്ട് സ്നേഹിച്ചിരുന്ന രണ്ടു കൂട്ടുകാരിൽ ഒരാളെ നീണ്ട നാലു വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടി,
ഇന്നെന്താ ഇങ്ങനെ??
കരച്ചിലിനും പറച്ചിലിനും ഇടയിൽ മറ്റേ സുഹൃത്തിനെയും അവളുടെ ഫോണിൽ നിന്ന് വിളിച്ചു തന്നതുകൊണ്ട് അവളോടും സംസാരിക്കാൻ പറ്റി,
അവൾ പറഞ്ഞത് ഞാൻ എവിടെയാണെങ്കിലും ഏതവസ്ഥയിലാണ് എങ്കിലും സുഖമായുംസന്തോഷമായും ഇരിക്കുന്നു എന്ന് മാത്രം അറിഞ്ഞാൽ മതി എന്ന്,
കൂട്ടത്തിൽ അടുത്ത സൺഡേ കാണാമെന്നും പറഞ്ഞു,
കുറെ നാളുകൾക്കു ശേഷം എനിക്ക് നല്ല സന്തോഷം തോന്നി..
ഇന്ന് സൂര്യൻ പടിഞ്ഞാറ് ഒന്നുമല്ലല്ലോ ഉദിച്ചത്?
ഇനി നേരെ വീട്ടിലേക്ക്
വണ്ടിക്ക് എന്തോ കുഴപ്പമുണ്ട്,
എല്ലാവരും അത് വിശ്വസിച്ചു.
, മലക്കറി വാങ്ങി അടുക്കളയിൽ എത്തിയ
ഞാൻ ഒരു ചായ കുടിച്ചേക്കാം എന്ന് കരുതി,
നിർഭാഗ്യവശാൽ ചൂട് ചായയുമായി ഞാൻ നേരെ നിലത്തേക്ക്,
ചെറുതായിട്ട് നെഞ്ചുവേദന, നെഞ്ചിടിപ്പ് സാവകാശമാണ്, കയ്യും ചെവിയും ഒക്കെ തണുത്തു,
അപ്പോഴേക്കും എല്ലാവരും ഉറപ്പാക്കി വണ്ടിക്ക് അല്ല പ്രശ്നം എന്ന്,
പിന്നെ നേരെ ഹോസ്പിറ്റലിലേക്ക്, അവിടെ ചെന്നപ്പോഴാണ് ആദ്യത്തെ കുത്ത് കിട്ടിയത്, ജി ആർ ബി എസ് നോക്കാൻ ആണെന്നാണ് പറഞ്ഞത്, കഷ്ടകാലത്തിന് അത് നോർമൽ ആയിരുന്നു, അപ്പോഴാണ് ഇസിജി എടുക്കാമെന്ന് തീരുമാനമായത്,
അതിൽ
കുറച്ചു variation ഉണ്ടായിരുന്നതുകൊണ്ട് വീണ്ടും അടുത്ത കുത്ത് കിട്ടി, സോഡിയം പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം ഇതൊക്കെ നോക്കാൻ ആണെന്ന് ആരോ പറയുന്നത് കേട്ടു, ഏകദേശം ആറുമാസമായി എനിക്ക് തുടർച്ചയായ പനിയും ചുമയും ഒക്കെയുണ്ട്, ശബ്ദം ആണെങ്കിൽ ഒട്ടും ഇല്ല താനും,
അപ്പോൾ പിന്നെ empty stomach T3 T4 Tsh കൂടി നോക്കിയേ തീരൂ എന്ന് ഡോക്ടർ,
ഭാഗ്യം കൊണ്ട് ആ കുത്ത് ഇന്നലെ കിട്ടിയില്ല,
അപ്പോഴാണ് ഡോക്ടറുടെ അടുത്ത ചോദ്യം
അവസാനമായി കംപ്ലീറ്റ് ആയിട്ട് ഉറങ്ങിയത് എന്നാണ് ? ഇന്നലെ, മിനിഞ്ഞാണ്,അതുമല്ലെങ്കിൽ last week
അക്കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല
ഒരു നാലുവർഷം ആയിട്ടുണ്ടാകും
ഞെട്ടിയ ഡോക്ടർക്ക് എല്ലാവരും കൂടി എല്ലാം ഡീറ്റൈൽ ആയി പറഞ്ഞു കൊടുത്തു
അവര് പറഞ്ഞത് സത്യമാണ്, ദിവസം മുഴുവൻ ഉള്ള ജോലിയുടെ ക്ഷീണം കൊണ്ട് ഞാൻ കുറച്ചുനേരം ഉറങ്ങും,
ഒരു രണ്ടോ മൂന്നോ മണിക്കൂർ അത് ഒരു deep sleep ഒന്നും അല്ല, അതിനുശേഷം ഞാൻ എവിടെയെങ്കിലും ഇരിക്കും അല്ലെങ്കിൽ നേരം വെളുക്കും വരെ വീടിനുള്ളിൽ നടക്കും,
(അങ്ങനെ ഉറങ്ങാതെ ഇരുന്ന ഒരു ദിവസമാണ് ഞാൻ ഈ ചാനൽ തുടങ്ങുന്നത്
ഇതിൽ എൻ്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്ത്, എന്നോടൊപ്പം കടന്നു വന്ന എല്ലാവരും ഒണ്ട്,
Unfortunately അതിൽ ഞാനൊഴിച്ച് ബാക്കി എല്ലാവരും ഞാൻ വളർത്തിയ pets കൾ മാത്രമായിരുന്നു
കുറേ വീഡിയോ ഇട്ട് വേഗന്ന് reach ഉണ്ടാക്കി monitizatoin okkeചെയ്യാൻ വേണ്ടിയിട്ട്
ഒന്നുമായിരുന്നില്ല just documentation
ഒരു ദിവസം എൻറെ ഓർമ്മകൾ എല്ലാം നശിച്ചു പോയാലും എനിക്ക് കാണാമല്ലോ അത്രയും ദിവസം ഞാൻ എന്തൊക്കെയാണ് ചെയ്തതെന്ന് അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ..)
വൈകുന്നേരം ആയപ്പോഴേക്കും നേരെ വീട്ടിലേക്ക്, അവിടെയും എന്നെ കാത്ത് ഒരു സന്തോഷമുണ്ടായിരുന്നു, എനിക്ക് വയ്യ എന്നറിഞ്ഞിട്ട് emotionally Njan ഏറ്റവും connected ആയിട്ടുള്ള oral നാലു വർഷങ്ങൾക്കു ശേഷം എന്നെ കാണാനും എനിക്ക് സുഖം ആകുന്നതുവരെ എന്നോടൊപ്പം നിൽക്കാനായി എത്തിയിരുന്നു, എൻറെ ഹൃദയം സന്തോഷം കൊണ്ട് നിന്നു പോകുമോ എന്ന് പോലും തോന്നിപ്പോയി
എന്താ ഇപ്പൊ പെട്ടന്ന് ഇങ്ങനെ
4 വർഷങ്ങൾക്ക് ശേഷം ഡോക്ടർ പ്രിസ്‌ക്രൈബ് ചെയ്ത ഈ ടാബ്‌ലറ്റ് എടുത്ത് ഇന്നലെ ഞാൻ കുറച്ചു നേരമെങ്കിലും ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ, കൊത്തി പറിക്കുന്ന ഓർമകളോ,നോവുകളോ,വിഷമങ്ങളോ,ആവലാതികളോ ഒന്നുമില്ലാതെ സുഖമായി ഞാനൊന്നുറങ്ങി,അതിലും സന്തോഷം വരുന്ന 5 ദിവസങ്ങൾ കൂടി ഈ ടാബ്‌ലറ്റ് എടുത്ത് സുഖമായി ഉറങ്ങിക്കൊള്ളാനും പറഞ്ഞു,
എന്നാലെ ഇ സി ജി യിലുള്ള variation മാറുമോ എന്ന് നോക്കാൻ പറ്റുകയുള്ളൂ എന്ന്,
by the by
doctor എഴുതിയതും ഉറക്കം
ഞാൻ ആഗ്രഹിച്ചതും ഉറക്കം....
"ദൈവമേ നന്ദി ഡോക്ടറെ നന്ദി ഒരായിരം നന്ദി"
ചില സമയത്ത് നമ്മളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓരോന്നിനും യാതൊരുതരത്തിലും നമ്മൾ കാരണക്കാർ അല്ലെങ്കിലും നിസ്സഹായത മൂലം ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്
ജീവിതത്തിൽ ഒന്നും സ്ഥിരമായി നിൽക്കുകയില്ല അതിപ്പോ സുഖമായാലും, ദുഃഖം ആയാലും,, അപമാനം ആയാലും അവഗണന ആയാലും നിസ്സഹായത ആയാലും എല്ലാ അവസ്ഥകളും വരും പോകും ബാക്കി ആകുന്നത് നമ്മൾ മാത്രം..
4 weeks ago | [YT] | 2
View 0 replies
Glimpse Of Life, By Divya..
Hi everyone, welcome to my new YouTube Community! Now you can post on my channel, too. To get started, tell me in a post what you'd like to see next on my channel.
Visit my Community: youtube.com/@Glimpseoflifebydivya/community
4 weeks ago | [YT] | 0
View 0 replies
Glimpse Of Life, By Divya..
Spread Your Wings And Fly
5 months ago | [YT] | 1
View 1 reply
Glimpse Of Life, By Divya..
തേപ്പ് കഴിഞ്ഞു കുറച്ചു വെള്ള പൂശാം:-
ചില സമയങ്ങളിൽ പലരും എത്ര നിസ്സഹായർ
ആണ് അല്ലേ......
നെഞ്ചിനുള്ളിൽ തൻ്റെ ഹൃദയത്തോട് ചേർത്തു
വെച്ചിരുന്ന ഒരു തിരശ്ശീലയാണ് തൻറെ
അന്ത്യത്തിന് കാരണമെന്ന് മെഴുകുതിരി
പോലും തിരിച്ചറിഞ്ഞത് അവസാനമാണ്..
"ചില മനുഷ്യരും അങ്ങനെ തന്നെയാണ്"
.അവസാന നിമിഷത്തിൽ ആയിരിക്കാം
മനസ്സിലാക്കുന്നത്,
കുടുംബമായി,
ഒരു ആയുസ്സ്
മുഴുവൻ കൊടുത്ത് നിഴലായി കൂടെ നിന്നിട്ടും
സങ്കടങ്ങളും , അപമാനവും, നിസ്സഹായതയും
മാത്രം ബാക്കിയാക്കി
ജീവിതത്തിൻറെ ഒരു പോയിൻ്റിൽ വരുമ്പോൾ
എല്ലാം ഉപേക്ഷിച്ച് ഒരു ശലഭത്തെ പോലെ
മറ്റെവിടെയോ പറന്നകലുന്ന പങ്കാളിയെ
ആണ്....
എന്തൊരു വിപരീത ആഭാസം ആണല്ലേ ഇത്
1 year ago | [YT] | 2
View 0 replies